സഹതാരങ്ങള്‍ക്കൊപ്പം നോമ്പ് അത്താഴത്തില്‍ പങ്കെടുത്ത് ഹാര്‍ദിക് പാണ്ഡ്യ

ദില്ലി ക്യാപിറ്റൽസിനെതിരെയുള്ള വിജയത്തിന് പിന്നാലെ സഹതാരങ്ങൾക്കൊപ്പം നോമ്പ് അത്താഴം കഴിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ചിത്രം വൈറലാകുന്നു. അഫ്ഗാൻ താരം റാഷിദ് ഖാനാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ടീമിലെ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, നൂർ അഹ്മദ് എന്നിവർക്കൊപ്പം ഹാർദിക് അത്താഴം കഴിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

റാഷിദിനും നൂറിനുമൊപ്പം നിലത്ത് ഭക്ഷണം കഴിക്കാൻ ഹാര്‍ദിക്കും ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘ക്യാപ്റ്റനൊപ്പമാണ് ഇന്നത്തെ അത്താഴം, ഞങ്ങള്‍ക്കൊപ്പം ഇരുന്നതില്‍ സന്തോഷമുണ്ട്’ എന്ന കുറിപ്പോടെയാണ് റാഷിദ് ഖാൻ ചിത്രം പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News