ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ആര് നയിക്കണമെന്ന് വ്യക്തമാക്കി രവി ശാസ്ത്രി. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായാല്‍ ടീമിന് 2007 ആവര്‍ത്തിക്കാനാകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. 2007ല്‍ നടപ്പാക്കിയ സീനിയേഴ്‌സിനെ മാറ്റിനിര്‍ത്തിയുള്ള പരിഷ്‌കാരങ്ങള്‍ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. അതേ റൂട്ടില്‍ ഇന്ത്യ നീങ്ങുമെന്നാണ് കരുതുന്നെതെന്ന് ശാസ്ത്രി പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ റണ്‍ ഓര്‍ഡറില്‍ ഹാര്‍ദികിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ശാസ്ത്രി.
ഇനി വരാനുള്ളത് ഏകദിന ലോകകപ്പാണ്. അതിന് തൊട്ടുപിറകെയാണ് ട്വന്റി-20 ലോകകപ്പ്. ഹര്‍ദിക് ഇപ്പോള്‍ ട്വന്റി 20യില്‍ ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനാണ്. നായക സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ പുതിയ ദിശയിലേക്ക് ടീമിനെ കൊണ്ടുപോകാന്‍ താരത്തിന് കഴിയും. സെലക്ടര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ധാരാളം പ്രതിഭകളുണ്ട്. പുതിയ ടീമല്ലെങ്കില്‍ പോലും ചില പുതിയ മുഖങ്ങളെങ്കിലും ടീമിലുണ്ടാകും എന്നും ശാസ്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here