‘ഗോ ബാക്ക് ‘ രോഹിതിനോട് ബൗണ്ടറി ലൈന്‍ ചൂണ്ടിക്കാണിച്ച് ഹര്‍ദിക്, എന്നോടാണോ എന്ന് രോഹിത്; വിമര്‍ശനവുമായി ആരാധകര്‍

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ്മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നിയമിച്ചതില്‍  ആരാധകരില്‍ നിന്ന് വന്‍ നിമര്‍ശനമാണ് ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി പേര്‍ മുംബൈ ഇന്ത്യന്‍സിന്റെ പേജ് വരെ അണ്‍ഫോളോ ചെയ്തു പോയിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യമായാണ് ടീം ഇന്നലെ കളത്തിലിറങ്ങിയത്.

മത്സരത്തിനിടെ കളിക്കളത്തില്‍ അരങ്ങേറിയ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗുജറാത്ത് ഇന്നിങ്സിന്റെ അവസാന ഓവറില്‍ ഹര്‍ദിക് മുന്‍ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയെ ബൗണ്ടറി ലൈന്‍ ചൂണ്ടിക്കാണിച്ച് അവിടെ ഫീല്‍ഡ് ചെയ്യാനാവശ്യപ്പെട്ടു. ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ പറഞ്ഞത് എന്ന് ചോദിച്ചു. അതെ എന്ന് പാണ്ഡ്യ പറഞ്ഞയുടന്‍ താരം ലോങ് ഓണിലേക്ക് ഓടി. ഹര്‍ദിക്കിന് നേരെ കൂവലോടെയാണ് ഗ്യാലറി പ്രതികരിച്ചത്.

Also Read: സിഎഎക്കെതിരെ കോണ്‍ഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാന്‍ കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താന്‍ പോകുന്നത് ; കെ ടി ജലീല്‍

മത്സരത്തിന് ശേഷം രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഹര്‍ദിക്കിന് നേരെ ഉയരുന്നത്. രോഹിതിനെ പോലൊരു സീനിയര്‍ താരത്തോട് ഒട്ടും ബഹുമാനമില്ലാതെയാണ് പാണ്ഡ്യ പെരുമാറിയതെന്നായിരുന്നു പലരുടെയും അഭിപ്രായം. അതേ സമയം ഹര്‍ദികിനെ പിന്തുണച്ചും ചിലരെത്തി. ഹര്‍ദിക് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്. ഏത് താരമാണെങ്കിലും ക്യാപ്റ്റന്‍ പറയുന്നയിടത്ത് ഫീല്‍ഡ് ചെയ്യാന്‍ തയ്യാറാവണമെന്ന് അവര്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News