തിരിച്ചു വരണമെങ്കില്‍ ക്യാപ്റ്റനാക്കണം; മുംബൈക്ക് മുന്നില്‍ ഹാര്‍ദിക്ക് വച്ച നിബന്ധന പുറത്ത്

ക്യാപ്റ്റനാക്കാമെന്നു ഉറപ്പുണ്ടെങ്കില്‍ മാത്രം ടീമിലേക്ക് തിരിച്ചെത്താമെന്നു ഹാര്‍ദിക് മുംബൈ ഫ്രാഞ്ചൈസിക്കു മുന്നില്‍ നിബന്ധന വച്ചിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത്. ഹര്‍ദികിനെ മടക്കിയെത്തിച്ചു ക്യാപ്റ്റനാക്കുന്നതു സംബന്ധിച്ചു ടീം അധികൃതര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭിപ്രായം തേടി. ഹര്‍ദികിനു കീഴില്‍ കളിക്കാന്‍ രോഹിത് സമ്മതം അറിയിച്ചതോടെയാണ് താരത്തിന്റെ തിരിച്ചു വരവ് സാധ്യമായത്.

ഏഴ് സീസണുകള്‍ കളിച്ച ശേഷം 15 കോടി രൂപയ്ക്കാണ് ഹര്‍ദിക് 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയത്. താരത്തെ ടീം ക്യാപ്റ്റനുമാക്കി. ആദ്യ വരവില്‍ തന്നെ കിരീടവും രണ്ടാം സീസണില്‍ രണ്ടാം സ്ഥാനവും ഹര്‍ദികിനു കീഴില്‍ ഗുജറാത്ത് സ്വന്തമാക്കുകയും ചെയ്തു. പിന്നാലെയാണ് ഇത്തവണ ട്രേഡിലൂടെ താരത്തെ മുംബൈ തിരികെ ടീമിലെത്തിച്ചത്.

Also Read: തൃശൂരിൽ ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ അമരത്ത് രോഹിതുണ്ട്. ടീമിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കും നയിക്കാന്‍ രോഹിതിനു സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News