‘കേട്ടതെല്ലാം സത്യമാണ്, ഞങ്ങൾ പിരിയുന്നു’, ഹാർദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

ഒടുവിൽ ആ വേർപിരിയൽ വാർത്ത സത്യമാവുകയാണ്. ഹാർദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപിരിഞ്ഞതായി അറിയിച്ച് താരം രം​ഗത്ത്. ഹാർദിക് പാണ്ഡ്യ തന്നെയാണ് ഈ കാര്യം സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. നാല് വർഷം നീണ്ടു നിന്ന ദാമ്പത്യജീവിതമാണ് ഇപ്പോൾ ഇരുവരും അവസാനിപ്പിപ്പിച്ചിരിക്കുന്നത്.

ALSO READ: പെരും മഴ വരുന്നു… സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; കേരളതീരത്ത് ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടു

കഴിഞ്ഞ ഐപിഎൽ സീസണ്‍ പകുതി മുതൽ തന്നെ ദമ്പതികൾ പിരിയുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞിരുന്നു. നടാഷ തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയു‌ടെ ചിത്രങ്ങൾ കളഞ്ഞതാണ് ആദ്യമായി ഈ വേർപിരിയൽ വാർത്ത പ്രചരിപ്പിക്കാൻ ആരാധകരെ പ്രേരിപ്പിച്ചത്. തുടർന്ന് നടാഷ തൻ്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ നിന്നും ഹാർദിക്കിൻ്റെ പേരും നീക്കം ചെയ്യുകയായിരുന്നു.

ALSO READ: ഫൊക്കാന കൺവൻഷൻ റെജിസ്ട്രേഷൻ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം പി നിർവ്വഹിച്ചു

അതേസമയം, നാലുവർഷം നീണ്ടുനിന്ന തങ്ങളുടെ ദാമ്പത്യം ഇവിടെ അവസാനിപ്പിക്കുകയാണെന്ന് ഹാർദിക് അറിയിച്ചു. തങ്ങൾ പരസ്പരം വേർപിരിഞ്ഞതായും മകൻ അഗസ്ത്യയുമായി ഒരുമിച്ച് ഉണ്ടാകുമെന്നും പറഞ്ഞു. അവൻ്റെ സന്തോഷത്തിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം അവനു നൽകുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഉണ്ടാകുമെന്നും പാണ്ഡ്യ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News