വെല്ലുവിളികള്‍ ഹര്‍ദിക് ആസ്വദിക്കുന്നു, അദ്ദേഹത്തെ ആരാധകര്‍ സ്‌നേഹിച്ചു തുടങ്ങും; ഇഷാന്‍ കിഷന്‍

ഹര്‍ദിക് പാണ്ഡ്യയെ ആരാധകര്‍ സ്‌നേഹിച്ചു തുടങ്ങുമെന്നും എല്ലാ വെല്ലുവിളികളെയും അദ്ദേഹം നേരിടുമെന്നും മുബൈ ഇന്ത്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. രോഹിതിന് പകരം മുംബൈ ക്യാപ്റ്റനായി ഹര്‍ദിക്കിന് സ്ഥാനം നല്‍കിയതില്‍ മുംബൈ ആരാധകര്‍ തന്നെ പ്രതിഷേധത്തിലാണ്. ഹര്‍ദിക്ക് ഗ്യാലറിയില്‍ എത്തുമ്പോള്‍ കാണികള്‍ അത് പ്രകടിപ്പിക്കാറുണ്ട്.

പാണ്ഡ്യയെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം വെല്ലുവിളികള്‍ അസ്വദിക്കുന്ന താരമാണെന്നും കിഷന്‍ മത്സരശേഷം പറഞ്ഞു. പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുക്കുന്നതോടെ ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഉയരാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അവരുടെ അനിഷ്ടം അതോടെ ഇല്ലാതാകുമെന്നും കിഷന്‍ പറഞ്ഞു.

Also Read: തോമസ് ഐസകിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാന്‍ കഴിയില്ല; ഇ ഡിക്ക് ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് തിരിച്ചടി

റോയല്‍ ചാലഞ്ചേഴ്സിനെതിരെ സൂപ്പര്‍ വിജയം നേടിയതിന് പിന്നാലെ ആരാധകരില്‍ ഒരുവിഭാഗം വാങ്കഡെ സ്റ്റേഡിയത്തിലെ ഗാലറിയില്‍ ഹാര്‍ദിക്കിനെ പിന്തുണയ്ക്കുന്നത് കാണാമായിരുന്നു. ഈ സമയം കോഹ് ലി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News