കുറഞ്ഞ ഓവര്‍നിരക്ക്; ഹര്‍ദിക് പാണ്ഡ്യയ്ക്ക് പന്ത്രണ്ട് ലക്ഷം രൂപ പിഴ

കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പിഴ. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് ഹര്‍ദിക് പാണ്ഡ്യ പിഴയിനത്തില്‍ അടയ്‌ക്കേണ്ടത്. മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ബൗള്‍ ചെയ്യുമ്പോള്‍ ഓവര്‍ നിരക്ക് കുറവായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഹര്‍ദിക് പാണ്ഡ്യക്കെതിരെ നടപടി.

കഴിഞ്ഞ ദിവസമാണ് ഗുജറാത്തും പഞ്ചാബും തമ്മിലുള്ള മത്സരം നടന്നത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും അത്യന്തം നാടകീയ മത്സരമായിരുന്നു നടന്നത്. അവസാന ഓവറില്‍ ഏഴ് റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് ഒരു പന്ത് മാത്രം ശേഷിക്കെയാണ് വിജയത്തിലെത്തിയത്. ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം.

പഞ്ചാബ് ഉയര്‍ത്തിയ സ്‌കോര്‍ വളരെ വേഗത്തില്‍ മറികടക്കാമെന്നായിരുന്നു ഗുജറാത്ത് കരുതിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 48ല്‍ നില്‍ക്കെ 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍ സായി സുദര്‍ശനൊപ്പം ചേര്‍അര്‍ഷദീപ് ആണ് സായിയെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ കളി ഏറ്റെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ എട്ട് റണ്‍സെടുത്ത് നില്‍ക്കെ ഹര്‍പ്രീത് ബ്രാര്‍ ഹര്‍ദിക്കിനെ പുറത്താക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News