ഹർദിക് പാണ്ഡ്യയ്ക്ക് ഐ പി എല്‍ നഷ്ടമാകും

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഐ.പി.എൽ നഷ്ടമായേക്കും. കണങ്കാലിനേറ്റ പരുക്കിൽ നിന്ന് ഹാർദിക് പൂർണമായും മുക്തനായിട്ടില്ലെന്ന് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനെതിരെയുള്ള ട്വന്‍റി-20 പരമ്പരയും ഹാർദിക് പാണ്ഡ്യക്ക് നഷ്ടമാകും. ജനുവരി 11 മുതൽ 17 വരെയാണ് അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ പരമ്പര. ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്.

Also Read: പ്രതീക്ഷകളെ തകിടം മറിച്ച് സലാർ; റിലീസ് ദിന കളക്ഷൻ കണ്ട് ഞെട്ടി ആരാധകർ..!

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെയേറ്റ പരുക്കാണ് ഹാർദിക്കിന് ഐ.പി.എല്ലിലും വില്ലനാവുന്നത്. പരുക്ക് മൂലം സൂര്യകുമാർ യാദവും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്നേക്കും.

Also Read: ഇത് നവകേരള മന്ത്രിസഭ; ഗ്രൂപ്പ് ഫോട്ടോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News