ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ.സി.സി.യുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ ഹർദിക് പാണ്ഡ്യ. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതെത്തുന്നത്. ശ്രീലങ്കയുടെ വാനിഡു ഹാസരങ്കയായിരുന്നു ഇതുവരെ ഒന്നാംസ്ഥാനത്ത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ലോകകപ്പ് ഫൈനലില്‍ മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ 11 വിക്കറ്റുകളാണ് ഹാര്‍ദിക് നേടിയത്. 144 റണ്‍സും ഇതോടൊപ്പം തന്നെ താരം നേടി. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനാണ് ഒന്നാമത്. ഏകദിന ബൗളിങ് റാങ്കിങ്ങില്‍ മുഹമ്മദ് സിറാജ് നാലാമതും ജസ്പ്രീത് ബുംറ അഞ്ചാമതും കുല്‍ദീപ് യാദവ് എട്ടാമതും സ്ഥാനം പിടിച്ചിട്ടുണ്ട്.
അതേസമയം, ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. പാകിസ്താന്റെ ബാബര്‍ അസമാണ് ഒന്നാമത്. ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി എന്നിവര്‍ ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലുണ്ട്. ന്യൂസീലന്‍ഡിന്റെ കെയിന്‍ വില്യംസണ്‍ ഒന്നാമത്. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ മൂന്നാമതും രവീന്ദ്ര ജഡേജ ഏഴാമതുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here