ഹാർദിക് പാണ്ഡ്യയുമായി പ്രണയത്തിലെന്ന് അഭ്യൂഹം; ആരാണ് ജാസ്മിൻ വാലിയ?

jasmin-walia

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത് ഒരുമാസം മുമ്പാണ്. ഇപ്പോഴിതാ, ഹാർദിക് പാണ്ഡ്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന വാർത്ത പുറത്തുവരുന്നു. ബ്രിട്ടീഷ് ഗായിക ജാസ്മിൻ വാലിയയുമായി പാണ്ഡ്യ അടുപ്പത്തിലാണെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഗ്രീസിൽ അവധിക്കാലം ചെലവിട്ടതായും വിവരങ്ങളുണ്ട്. അടുത്തിടെ ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് ഗായികയായ ജാസ്മിൻ വാലിയ സംഗീത മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാളാണ്. ഇന്ത്യൻ വംശജരുടെ മകളായി ഇംഗ്ലണ്ടിലെ എസെക്സിൽ ജനിച്ച ജാസ്മിൻ ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോയായ ദി ഒൺലി വേ ഈസ് എസെക്സിലൂടെയാണ് ശ്രദ്ധ നേടിയത്.

2014-ൽ ജാസ്മിൻ തൻ്റെ യൂട്യൂബ് ചാനൽ ആരംഭിച്ചു. സൂപ്പർ ഹിറ്റായ ഗാനങ്ങൾ യൂട്യൂബ് ചാനലിലൂടെ ജാസ്മിൻ പങ്കുവെച്ചു. സാക്ക് നൈറ്റ്, ഇൻ്റൻസ്-ടി, ഒല്ലി ഗ്രീൻ മ്യൂസിക് തുടങ്ങിയ കലാകാരന്മാരുമായി അവർ സഹകരിച്ചു. 2017-ൽ സാക്ക് നൈറ്റിനൊപ്പം അഭിനയിച്ച ബോം ഡിഗ്ഗി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018-ൽ ബോളിവുഡ് ചിത്രമായ സോനു കെ ടിറ്റു കി സ്വീറ്റിക്ക് വേണ്ടി ബോം ഡിഗ്ഗി ഡിഗ്ഗി എന്ന പേരിൽ വീണ്ടും റിലീസ് ചെയ്തപ്പോൾ ഈ ഗാനം കൂടുതൽ ജനപ്രീതി നേടി.

ഒരേ സ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ ഹാർദിക്കും ജാസ്മിനും പങ്കുവെച്ചതോടെയാണ് ഇരുവരെയും കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചത്. ഇതോടെയാണ് ഇവർ ഗ്രീസിൽ അവധിക്കാലം ആഘോഷിക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഗ്രീക്ക് പശ്ചാത്തലമുള്ള ഒരേ പൂളാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. നീല ബിക്കിനിയിൽ ഇളം നീല ഷർട്ട് ധരിച്ച് ജാസ്മിൻ പ്രത്യക്ഷപ്പെട്ട ചിത്രം വൈറലായിരുന്നു. തൊട്ടുപിന്നാലെ, ക്രീം നിറത്തിലുള്ള പാൻ്റും പ്രിൻ്റഡ് ഷർട്ടും സൺഗ്ലാസും ധരിച്ച് അതേ കുളത്തിന് സമീപം നിൽക്കുന്ന ഒരു വീഡിയോ ഹാർദിക് പോസ്റ്റ് ചെയ്തു. അവരുടെ പോസ്റ്റുകളിലെ പശ്ചാത്തല ദൃശ്യങ്ങളുടെ സാമ്യത ആരാധകരുടെ ആകാംക്ഷയ്ക്ക് ആക്കം കൂട്ടി.

Also Read- ‘റോഡരികിൽ നിന്ന് ഒരു ട്രാവൽ ഡയറി’; വൈറലായി അനുശ്രീയുടെ പോസ്റ്റ്

ഈ വർഷം ജൂലൈ 20 ന് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വേർപിരിയൽ പ്രഖ്യാപിച്ചു. അവർ ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. “നാലു വർഷത്തിന് ശേഷം, ഞാനും ഹാർദിക്കും പരസ്പരം വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങൾ ഒരുമിച്ച് മുന്നോട്ടുപോകാൻ പരമാവധി ശ്രമിച്ചു, എന്നാൽ വേർപിരിയൽ അനിവാര്യമായത് ഞങ്ങളുടെ രണ്ടുപേരുടെയും താൽപര്യപ്രകാരം എടുത്ത തീരുമാനമാണ്”.

നിലവിൽ ഹാർദികിന്‍റെയും നടാഷയുടെയും മകൻ അമ്മയ്ക്കൊപ്പം സെർബിയയിലാണുള്ളത്. നടാഷയും ഹാർദിക്കും വേർപിരിയുമെന്ന് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അമ്മയും മകനും സെർബിയയിലേക്ക് പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News