പാണ്ഡ്യ സഹോദരന്മാരെ വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തു; ഹര്‍ദിക് പാണ്ഡ്യയുടെ പരാതിയില്‍ അര്‍ധ സഹോദരന്‍ അറസ്റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക്കിനെയും ക്രുണാല്‍ പാണ്ഡ്യയെയും വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

ഹര്‍ദികിന്റെ അര്‍ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ (37) യെയാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം അറസ്റ്റ് ചെയ്തത്. ഹര്‍ദികിന്റെ പരാതിയിലാണ് നടപടി.

Also Read : ‘സവർണ വർഗീയ ഫാസിസ്റ്റുകളെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയൂ’; മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക്

വൈഭവ് പാണ്ഡ്യക്കെതിരെ വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് 4.3 കോടി രൂപ വൈഭവ് വകമാറ്റിയെന്നും, ഇത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News