പരിക്കിനെ തുടര്‍ന്ന് പുറത്തായ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തായത്. പരിക്ക് ഭേദമാകാന്‍ ദിവസങ്ങളെടുക്കുമെന്നു വ്യക്തമായി. ഇതോടെയാണ് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിക്കുന്നത്.
Also Read: കണ്ണൂരില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ വെടിയുതിര്‍ത്ത് പ്രതിയുടെ പിതാവ്
റിസര്‍വ് അംഗമായ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ടീമിലെടുത്തു. ഇന്ത്യ അപരാജിതരായി സെമി ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി രണ്ട് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here