‘എന്ത് കൂടോത്രമാണാവോ ചെയ്തത്’; ചർച്ചയായി പാകിസ്ഥാനെതിരെ ഹർദികിന്റെ പ്രാർത്ഥനയും വിക്കറ്റും

പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച വിജയം നേടാൻ സഹായകരമായ പ്രകടനങ്ങളിലൊന്ന് ഹർദിക് പാണ്ഡ്യയുടേതായിരുന്നു. ആറ് ഓവറുകൾ എറിഞ്ഞ താരം 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളാണ്‌ നേടിയത്. പാകിസ്ഥാന്റെ നെടുംതൂണുകളായ ഇമാം ഉള്‍ ഹഖ്, മുഹമ്മദ് നവാസ് എന്നിവരെയാണ് ഹർദിക് കൂടാരം കയറ്റിയത്. എന്നാൽ ഇപ്പോൾ ഏറെ ചർച്ചാവിഷയം ഇമാമിനെ പുറത്താക്കുന്നതിന് മുൻപായി ഹർദിക് ചെയ്ത ഒരു കാര്യമാണ്.

ALSO READ: ‘മുഖ്യമന്ത്രി നൽകിയത് വലിയ പിന്തുണ, വിഴിഞ്ഞത്തിനെ എതിർത്തവരോടും നന്ദി പറയുന്നു’; മന്ത്രി അഹമ്മദ് ദേവർകോവിൽ

ഇമാമിന്റെ വിക്കറ്റ് ലഭിച്ച ബോളിന് മുൻപാകെ ഹർദിക് പന്ത് രണ്ട് കൈകളിലുമായി പിടിച്ച് പ്രാര്‍ഥിക്കുന്നത് പോലെ ചെയ്യുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് എറിഞ്ഞ പന്തിലാണ് ഹർദിക്കിന് ഇമാമിന്റെ വിക്കറ്റു ലഭിച്ചത്. ആരാധകർ ഇതോടെ ഹർദിക് ബോളിൽ കൂടോത്രമാണോ ചെയ്തത് എന്നുവരെ ചർച്ചകൾ നടത്തിത്തുടങ്ങി. ഇത്തരത്തിൽ ചെയ്തത് എന്തായാലും ഗുണമായി എന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം. എന്തായാലെന്താ നമുക്ക് വിക്കറ്റ്‌ കിട്ടിയല്ലോ എന്നാണ് മറ്റൊരു പക്ഷം.

ALSO READ: ഓപ്പറേഷൻ അജയ്; മൂന്നാം വിമാനം ദില്ലിയിലെത്തി

പാകിസ്താനെതിരെ മിന്നുന്ന വിജയമാണ് കഴിഞ്ഞ ദിവസത്തെ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ശ്രേയസ് അയ്യരും, രോഹിത് ശർമ്മയും അർധ സെഞ്ച്വറി നേടി. ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യയുടേത്. ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News