മോഹന്‍ലാലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബറോസിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ച് നടന്‍ ഹരീഷ് പേരടി. മോഹൻലാൽ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ് എന്നാണ് ഹരീഷ് പേരടി പങ്കുവെച്ചിരിക്കുന്നത്. നാലര പതീറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യൻ എന്നാണ് മറ്റൊരു പോസ്റ്റിൽ ഹരീഷ് പേരടി ആശംസ പോസ്റ്റിൽ കുറിച്ചത്. മോഹൻലാൽ സംവിധായകനാവുന്നത് വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ലെന്നും മറിച്ച് മലയാള സിനിമയെന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിയോടെ നിലനിർത്താനുള്ള ഒരു പോരാട്ടമാണെന്നുമുള്ള പൂർണ്ണ ബോധ്യത്തോടെയാണെന്നുമാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് .
ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ എന്നാണ് വിശേഷണമെങ്കിലും പ്രായഭേദമന്യേ കേരളത്തിനകത്തും പുറത്തുമുള്ള പ്രേക്ഷകരിൽ നിന്നും നല്ല മികച്ച പ്രതികരണമാണ് ആദ്യ ദിനം ബറോസിന് ലഭിച്ചത്. മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും എന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
also read: ദൃശ്യവിസ്മയമൊരുക്കിയ ലാലേട്ടൻ ‘ഷോ’; മുംബൈയിലും കുട്ടികളുടെ മനം കവർന്ന് ബറോസ്
ഹരീഷ് പേരടിയുടെ പോസ്റ്റ്
അതെ അയാൾ ഒരു ക്ലാസ്സിക്ക് നടൻ മാത്രമല്ല…ഒരു ക്ലാസ്സിക്ക് സംവിധായകൻ കൂടിയാണ്…നിധികാക്കുന്ന ഭൂതം ലോക സിനിമക്കു സമ്മാനിക്കുന്നത്..മലയാളത്തിന്റെ നിധി…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here