ഏറെ സമർദ്ദങ്ങൾക്കൊടുവിൽ കേരളത്തിന് അനുവദിക്കപ്പെട്ട വന്ദേ ഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത കൈവരിച്ചാൽ താൻ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് നടൻ ഹരീഷ് പേരടി. ഫേസ്‍ബുക്കിലൂടെയാണ് നടൻ താൻ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
Also Read: യേശുവിനെ കാണാന്‍ കാട്ടില്‍ പോയി പട്ടിണി കിടന്ന നാലു പേര്‍ മരിച്ചു
ബിജെപിയുടെ വർഗീയ രാഷ്ട്രീയം മാറ്റിവെച്ച് താൻ അവർക്ക് വോട്ട് ചെയ്യുമെന്നാണ് നടൻ പറയുന്നത്. താൻ ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന ആളാണ്. വന്ദേ ഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത കൈവരിച്ചാൽ വർഗീയത വകവെക്കാതെ ബിജെപിക്ക് വോട്ട് ചെയ്യും. അങ്ങനെ വേഗത കൈവരിച്ചില്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടും. കൊടിയുടെ നിറം ഏതായാലും നാടിന് വേഗത വേണമെന്നും ഇനിയും വോട്ട് പാഴാക്കാൻ വയ്യെന് ഹരീഷ് പേരടി ഫേസ്‍ബുക്കിൽ കുറിയ്ക്കുന്നു.
അതേസമയം, വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ 5.10നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. കൊച്ചുവേളിയില്‍ നിന്ന് പുലര്‍ച്ചെ വണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും വണ്ടിയിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here