‘സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ അജണ്ട വ്യക്തം, അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല’; അഡ്വ. ഹരീഷ് വാസുദേവ്

HAREESH

വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാരിന് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാമെന്ന് സാമൂഹ്യ നിരീക്ഷകന്‍ ഹരീഷ് വാസുദേവ്. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. വാചകങ്ങള്‍ ചോദ്യചിഹ്നമിട്ട് കാണിക്കുന്നതുപോലും ചട്ടലംഘനമാണ്. കള്ളപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുത്ത് മുമ്പോട്ടുപോകണമെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. കൈരളി ന്യൂസിന്‍റെ ന്യൂസ് ആന്‍റ് വ്യൂസിലായിരുന്നു പ്രതികരണം

ALSO READ; ഫുട്ബോൾ താരം ടോണി ഡഗ്ഗൻ വിരമിച്ചു

ഒരു വാർത്ത പുറത്തുമ്പോൾ കാണിക്കേണ്ട മര്യാദ പോലും മാധ്യമങ്ങൾ ലംഘിക്കുന്നു.  ഒരു വാർത്ത നൽകുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നില്ല. ഹൈക്കോടതിയിൽ അഫിഡവിറ്റ് സമർപ്പിച്ചപ്പോൾ  മന്ത്രി അടക്കമുള്ള വേണ്ടപ്പെട്ട അധികാരികളെ വിളിച്ച് വിവരങ്ങൾ തേടാൻ ആരും ശ്രമിച്ചില്ല. ശരിയായ മാധ്യമ പ്രവർത്തനം നടത്തുന്നവർ ആയിരുന്നെങ്കിൽ അങ്ങനെ ആവണമായിരുന്നു ചെയ്യേണ്ടത്. ഇത് ചെയ്യാത്ത മാധ്യമങ്ങളുടെ അജണ്ട വളരെ വ്യക്തമാണെന്നും അദ്ദേഹം കൈരളി ന്യൂസ് ആൻഡ് വ്യൂസിൽ പറഞ്ഞു.

ALSO READ; ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കൾ

ക്രോസ് ചെക്കിങ് ഇല്ലാത്തവാർത്ത പ്രസിദ്ധീകരിക്കുന്ന രീതി രാജ്യത്ത് അവസാനിപ്പിക്കണമെന്നും അത്തരം ചാനലുകളുടെ ലൈസൻസ് അടക്കം റദ്ദാക്കുന്ന കാര്യങ്ങളിലേക്ക് കടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News