ആന്‍റോ ആന്‍റണിക്ക് വോട്ടുചെയ്യുന്നവരെ സമ്മതിക്കണം’ ; പാർലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ ഐസക് വേണം, ബ്രിട്ടാസിന്‍റെ പ്രകടനം കാണുന്നില്ലേയെന്ന് ഹരീഷ് വാസുദേവന്‍

ഇനിയുള്ള പാർലമെന്റിൽ ഐസക്കിനെപ്പോലെയുള്ള നേതാക്കൾ നന്നായി ശോഭിക്കുമെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്രിട്ടാസിനെ കാണുന്നില്ലേ? നിയമവും ഇംഗ്ലീഷും വശമുള്ള ഐസക്കിനൊക്കെ നിയമസഭയേക്കാൾ പറ്റിയ ഇടമാണ് പാർലമെന്റ് എന്നാണ് ഹരീഷിന്റെ ഫേസ്ബുക്പോസ്റ്റ്. ഇഡിയെ അഴിച്ചുവിട്ടു രാഷ്ട്രീയക്കാരെ പേടിപ്പിച്ച് നിശബ്ദമാക്കുന്ന ഇന്ത്യയിൽ ഇ ഡി യ്ക്കെതിരെ കോടതിയിൽ പോയി ഉത്തരവ് വാങ്ങി അങ്ങോട്ട് പണി കൊടുത്ത ഒരു നേതാവിന് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ കിട്ടുന്ന അവസരം കേരളത്തിന് മാത്രമല്ല ഫെഡറൽ ഇൻഡ്യയ്ക്ക് പൊതുവിൽ ഗുണമാകുമെന്നാണ് തന്റെ തോന്നൽ എന്നാണ് ഹരീഷ് വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ:മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

നിർമല സീതാരാമാനും തോമസ് ഐസക്കും കൊമ്പ് കോർക്കുന്നതൊക്കെ പാർലമെന്റിന്റെ നിലവാരം കൂട്ടുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഹരീഷ് പറഞ്ഞു. ആന്റോ ആന്റണിയ്ക്കൊക്കെ വോട്ട് ചെയ്യുന്ന പത്തനംതിട്ടയിലെ വോട്ടർമാരെ സമ്മതിക്കണമെന്നും കഴിഞ്ഞ 15 വർഷമായി എം പി യായിട്ടും പത്തനംതിട്ടക്ക് വേണ്ടി വേണ്ടി ഒരു പണിയും ആന്റോ ആന്റണി എടുത്തില്ലെന്ന കാര്യവും ഹരീഷ് സൂചിപ്പിച്ചു.

ALSO READ: പ്രിഡൈഡിങ് ഓഫിസറെ നിയമിച്ചില്ല; നാളെ നടക്കാനിരുന്ന ദില്ലി മേയർ തെരഞ്ഞെടുപ്പ് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News