ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ വ്യാജ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും മൊഴിമാറ്റി ഹരിദാസൻ.സെക്രട്ടേറിയേറ്റ് പരിസരത്ത് വെച്ചല്ല കൈക്കൂലി നൽകിയതെന്ന ഹരിദാസൻ മൊഴി നൽകി. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്ന് പരിശോധിക്കും.
ALSO READ:ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ലോകകപ്പ് സന്നാഹ മത്സരം ഇന്ന് കാര്യവട്ടത്ത് നടക്കും
സെക്രട്ടറിയേറ്റിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുക. അനക്സ് രണ്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഹരിദാസൻ നൽകിയ മൊഴി കളവാണെന്ന് തെളിഞ്ഞിരുന്നു.
അതേസമയം ഏപ്രിൽ 10 ന് പണം കൈമാറിയെന്നാണ് ഹരിദാസൻ പൊലീസിന് ആദ്യം മൊഴി നൽകിയത്. എന്നാൽ സിസിടിവി ദൃശ്യത്തിൽ സെക്രട്ടേറിയറ്റിലെത്തിയത് ഏപ്രിൽ 11ന് എന്ന് കണ്ടെത്തി. ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളിന്യൂസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെത്തിയത് 11ന് ആണെന്ന് വ്യക്തമായത്. ഇതോടെ ഹരിദാസിന്‍റെ മൊഴി തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ALSO READ:എന്റെ ജീവിതമാണ് എന്റെ സന്ദേശം; ഇന്ന് ഗാന്ധി ജയന്തി
ബാസിതും ഹരിദാസും സെക്രട്ടറിയേറ്റ് അനക്‌സ് 2 ന് മുന്നിലെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്. പണം ആര്‍ക്കും കൈമാറുന്നത് ദൃശ്യങ്ങളില്‍ ഇല്ല. ഇരുവരും ആരെയും കാണാതെ മടങ്ങിയതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here