“താന്‍ പറഞ്ഞത് നുണ”, പൊലീസിനോട് കുറ്റസമ്മതം നടത്തി ഹരിദാസന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ വ‍ഴിത്തിരിവ്.  താന്‍ തിരുവനന്തപുരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഹരിദാസന്‍. ഇന്ന് നടന്ന പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലിലാണ്  ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പത്തനംതിട്ടയില്‍ അഖില്‍ മാത്യു വിവാഹ ചടങ്ങിന് പങ്കെടുക്കുന്ന  കൈരളി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളാണ് കേസില്‍ വ‍ഴിത്തിരിവായി.

അഖിൽ മാത്യുവിന്‍റെ പേര് പറഞ്ഞത് ബാസിത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്സ് രണ്ട് പരിസരത്ത് വച്ച് ആർക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് 182 കോടി മുടക്കി പുതിയ റോഡുകളും പാലങ്ങളും വരുന്നു: ഭരണാനുമതി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ഹരിദാസന്‍റെ മൊ‍ഴികളിലെ വൈരുധ്യങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൈരളി ന്യൂസ് പത്തനംതിട്ടയിലെ വിവാഹ ചടങ്ങിലെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ഇതിന് പിന്നാലെ ഹരിദാസന്‍ വീണ്ടും മൊ‍ഴി മാറ്റി. തിരുവനന്തപുരത്ത് വെച്ച് പണം നല്‍കിയെന്നും എന്നാലത് വാങ്ങിയത് അഖില്‍ മാത്യു ആണോയെന്ന് അറിയില്ല, കണ്ണിന് കാ‍ഴ്ചയില്ല, സമയം ഓര്‍മയില്ല എന്നൊക്കെയായിരുന്നു.

പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ കേസിലെ മറ്റൊരു പ്രതി ലെനിന്‍ രാജ് നടത്തിയ വെളിപ്പെടുത്തല്‍ കേസ് ഗൂഢാലേചനയുടെ ഭാഗമാണെന്ന സൂചന നല്‍കി. ആരോപണം സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നും റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ അഷ്കര്‍ അലിക്ക് ഇതില്‍ പങ്കുണ്ടെന്നും ആ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ വെ‍ളിപ്പെടുത്തിയിരുന്നു. ഇതോടെ ഹരിദാസന്‍ ഒ‍ളിവില്‍ പോയി.

ഇതിനിടെ കേസില്‍ ഗൂഢാലോചനയില്ലെന്ന് പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചനാല്‍ തെറ്റായി വാര്‍ത്ത നല്‍കി. വാര്‍ത്ത നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തുകയും ആ വാര്‍ത്ത നീക്കം ചെയ്യണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതായും കൈരളി ന്യൂസിനോട് പറഞ്ഞു.

പിന്നാലെ നടന്ന അന്വേഷണത്തില്‍ പ്രതികളായ അഖില്‍ സജീവന്‍, ബാസിത്ത് എന്നിവര്‍ പിടിയിലായിരുന്നു. ഇപ്പോള്‍ ഹരിദാസനെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോ‍ഴാണ് സത്യങ്ങള്‍ വരിയായി പുറത്തുവരുന്നത്.

ALSO READ: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍മുന്നേറ്റമെന്ന് എബിപി സീ വോട്ടർ സര്‍വേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News