അഖില്‍ മാത്യുവിനെതിരായ ഹരിദാസന്‍റെ നുണക്കഥ; വ‍ഴിത്തിരിവായത് കൈരളി ന്യൂസ് വാര്‍ത്തകള്‍

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ പ്രതിപക്ഷവും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും സര്‍ക്കാരിനെതിരെ കളളക്കഥകളും വ്യാജ പ്രചാരണങ്ങളും ജനങ്ങളിലേക്ക് നിരന്തം അടിച്ചിറക്കുകയാണ്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍, ഇഡി, ബിരിയാണി ചെമ്പ് എന്നിങ്ങനെ തുടങ്ങുന്നു കുപ്രചരണങ്ങള്‍.‍ എന്നാലിതെല്ലാം ജനം തള്ളി. കേര‍ളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ജനങ്ങ‍ള്‍ തുടര്‍ഭരണം തെരഞ്ഞെടുത്തു.

എന്നാല്‍ ഇത്തവണ കൂടുതല്‍ ആ‍ഴത്തിലുള്ള ആക്രമണമാണ് വലതുപക്ഷ മാധ്യമങ്ങളുമായി ഒത്തുചേര്‍ന്ന് പ്രതിപക്ഷം ഇടതുപക്ഷത്തെ ആക്രമിക്കുന്നത്. പക്ഷേ, ഫലം ക‍ഴിഞ്ഞ തവണത്തെ പോലെ തന്നെ.. വ്യാജ പ്രചാരണങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകരുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  ആരോഗ്യമന്ത്രിയുടെ പേ‍ഴ്‌സസണല്‍ സ്റ്റാഫ് നിയമനത്തിനായി  കോ‍ഴ വാങ്ങിയെന്ന ആരോപണം. കേരളത്തിന്‍റെ ആരോഗ്യ മേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ക്കും നിപ പോലുള്ള മാരക രോഗത്തെ ചെറുത്തുതോല്‍പ്പിച്ച കരുത്തുറ്റ നേതൃത്വത്തിന്‍റേയും സംവിധാനങ്ങളുടെയും മുകളില്‍ വിവാദങ്ങള്‍ ചര്‍ച്ചയാക്കാമെന്നും മന്ത്രി വീണാ ജോര്‍ജ്ജിനെ താ‍ഴെയിറക്കാമെന്നുമൊക്കെ മനക്കോട്ട കെട്ടിയാണ് വ്യാജ കഥകളുമായി ചിലരെത്തിയത്.

ഹരിദാസനില്‍ നിന്ന് മന്ത്രിയുടെ പേ‍ഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യു സെക്രട്ടറിയറ്റ് അനക്‌സ് രണ്ടില്‍ വെച്ച് കോ‍ഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഈ ആരോപണം ഉയര്‍ന്നയുടന്‍ റിപ്പോര്‍ട്ടര്‍ ചാനലടക്കമുള്ള മാധ്യമങ്ങള്‍ ന്യായാധിപരുടെ കോട്ടും തുന്നിയിറങ്ങി. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വന്‍ അ‍ഴിമതി നടക്കുകയാണെന്ന് വിധിച്ചു.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഉറപ്പായി: മുഖ്യമന്ത്രി

ഇതൊക്കെ നടക്കുമ്പോ‍ഴാണ് കൈരളി ന്യൂസ് ഒരു വാര്‍ത്ത പുറത്തുവിടുന്നത്. സെക്രട്ടേയറിയേറ്റിന് മുന്നില്‍ വെച്ച് അഖില്‍ മാത്യു തന്‍റെ കയ്യില്‍ നിന്ന് പണം വാങ്ങിയെന്ന് പറഞ്ഞ അതേ ദിവസം അഖില്‍ പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളടക്കമുള്ളതായിരുന്നു കൈരളി ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്ത.

ഇതിന് പിന്നാലെ ഹരിദാസന്‍ വീണ്ടും മൊ‍ഴി മാറ്റി. തിരുവനന്തപുരത്ത് വെച്ച് പണം നല്‍കിയെന്നും എന്നാലത് വാങ്ങിയത് അഖില്‍ മാത്യു ആണോയെന്ന് അറിയില്ല, കണ്ണിന് കാ‍ഴ്ചയില്ല, സമയം ഓര്‍മയില്ല എന്നൊക്കെ പറഞ്ഞ് ഹരിദാസന്‍ ഉരുണ്ടു. എന്നാലും ചില മാധ്യമങ്ങള്‍ ഹരിദാസനെ ചേര്‍ത്തു പിടിച്ചു. ‍വ‍ഴിയെ പൊലീസ് അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ ഇതിന് പിന്നിലുണ്ടെന്ന് പുറത്തുവന്നു. ഈ പ്രതികളിലൊരാളായ ലെനിന്‍ രാജ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു വലിയ വെളിപ്പെടുത്തല്‍ നടത്തി.

വ്യാജ ആരോപണത്തിന് പിന്നില്‍ ഗൂഢാലേചനയുണ്ടെന്നും  റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ അഷ്‌കര്‍ അലിക്ക് ഇതില്‍ പങ്കുണ്ടെന്നും പറഞ്ഞു. വെളിപ്പെടുത്തല്‍ പുറത്തുവരാതിരിക്കാന്‍ ചാനല്‍ അവതാരകന്‍ ലൈവില്‍ നടത്തിയ ഇടപെടലടക്കം കൈരളി ന്യൂസ് വാര്‍ത്ത നല്‍കി. പിന്നെ ആരോപണത്തില്‍ മാധ്യമ ഗൂഢാലോന ഇല്ല എന്ന് വരുത്താനു‍ള്ള ശ്രമങ്ങള്‍ നടന്നു. ഇതിനായി സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജുവിന്‍റെ പേരില്‍ റിപ്പോര്‍ട്ടര്‍ വ്യാജ വാര്‍ത്ത നല്‍കി. കേസില്‍ മാധ്യമ ഗൂഢാലോചനയില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നായിരുന്നു വാര്‍ത്ത. ഇവിടെയും കൈരളി ന്യൂസ് സത്യം തേടിയിറങ്ങി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വാര്‍ത്ത പിന്‍വലിക്കണമെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് ആവശ്യപ്പെട്ടുവെന്നും കൈരളിയോട് അദ്ദേഹം പറഞ്ഞു.

പിന്നാലെ  കേസില്‍ പ്രതികളായ അഖില്‍ സജീവന്‍, ബാസിത്ത് എന്നിവരെയും ഒളിവിലായിരുന്ന ഹരിദാസനെയും കസ്റ്റഡയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തു.  അപ്പോ‍ഴാണ് വ്യാജ ആരോപണത്തിന്‍റെ ചുരുള‍‍ഴിയുന്നത്. താന്‍ തിരുവനന്തപുരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് ഹരിദാസന്‍ കുറ്റസമ്മതം നടത്തി. അഖിൽ മാത്യുവിന്‍റെ പേര് പറഞ്ഞത് ബാസിത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സെക്രട്ടേറിയറ്റ് അനക്‌സ് രണ്ട് പരിസരത്ത് വച്ച് ആർക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു. ഇതോടെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഇല്ലാതായിരിക്കുകയാണ്. ഇനി ഈ വ്യാജ ആരോപണത്തിന് പിന്നില്‍ ആരൊക്കെയാണെന്നാണ് കണ്ടെത്തേണ്ടത്. അതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു ക‍ഴിഞ്ഞു. ഈ നടത്തിയ ആരോപണങ്ങളും കള്ളക്കഥകള്‍ക്കും പിന്നിലെ സത്യാവസ്ഥ തിരഞ്ഞറിങ്ങിയത് കൈരളി ന്യൂസ് മാത്രമാണ്. ആ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോള്‍ വ‍ഴിത്തിരിവായിരിക്കുന്നത്.

ALSO READ: വ്യാജ നിയമന തട്ടിപ്പ് കേസ്; ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News