ഹരിദാസന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസന്റെ മൊഴിയെടുക്കല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു. വിശദമായി മൊഴി രേഖപ്പെടുത്തിയെന്ന് കന്റോണ്‍മെന്റ് എസ് ഐ ഷെഫിന്‍ അറിയിച്ചു. എന്നാല്‍ പൊലീസ് കാണിച്ച അഖില്‍ മാത്യുവിന്റെ ഫോട്ടോ ഹരിദാസന് തിരിച്ചറിയാനായില്ല. ഫോട്ടോ വ്യത്യാസമുണ്ടെന്ന് ഹരിദാസന്‍ പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിലെ അംഗം അഖില്‍ മാത്യു നല്‍കിയ പരാതിയിലാണ് ഹരിദാസനെ ചോദ്യം ചെയ്തത്. ഏപ്രില്‍ 10ന് ഉച്ച കഴിഞ്ഞ് അഖില്‍ മാത്യുവിന് തിരുവനന്തപുരത്തു വെച്ച് പണം കൈമാറിയെന്നാണ് ഹരിദാസന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതേസമയത്ത് അഖില്‍ മാത്യു പത്തനംതിട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

READ ALSO:ഹരിദാസന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

സംഭവത്തില്‍ ആള്‍മാറാട്ടമോ ഗൂഢാലോചനയോ നടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.
കന്റോണ്‍മെന്റ് എസ്‌ഐ ഷെഫിന്‍, ലിനോജ് എന്നിവരാണ് മൊഴി രേഖപ്പെടുത്തിയത്.

READ ALSO:വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News