ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കാന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ പള്ളികളുടെയും മസാറുകളുടെയും മുന്‍വശം വെള്ളതുണികൊണ്ട് മൂടിയതായി പരാതി. പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ വിവിധയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ വെള്ളിയാഴ്ച വൈകിട്ടോടെ ഈ തുണികള്‍ നീക്കം ചെയ്തു.
ഹരിദ്വാറിലെ ജവാര്‍പൂര്‍ പ്രദേശത്തെ പള്ളികളുടെയും മറ്റും മുന്‍ഭാഗം മുളവടികളില്‍ കെട്ടിയ തുണികള്‍ കൊണ്ടാണ് മറച്ചത്. അതേസമയം അധികൃതരുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിര്‍ദേശം ഉണ്ടായെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തതയില്ലെന്നാണ് പള്ളികളിലെ മൗലാനാമാരും മസാര്‍ പരിചാരകരും പറയുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ പറയുന്നു.
അതേസമയം മന്ത്രി സത്യപാല്‍ മഹാരാജ് പറഞ്ഞത് പ്രദേശത്ത് സമാധാനം നിലനിര്‍ത്താനാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നാണ്. ഇതൊരു വലിയ കാര്യമല്ലെന്നും കെട്ടിടനിര്‍മാണത്തിന് ഇടയില്‍ ഇത്തരത്തില്‍ തുണികെട്ടി മറയ്ക്കാറില്ലേയെന്നുമാണ് മന്ത്രി വിശദീകരിച്ചത്.
പ്രാദേശികരും രാഷ്ട്രീയപ്രവര്‍ത്തകരും വലിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചതോടെയാണ് ഇവ അഴിച്ചുമാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here