ഹരിപ്പാട് അയല്‍വാസിയെ വെടിവെച്ച് കൊന്ന കേസില്‍. ഒന്നും രണ്ടും പ്രതികളായ പ്രസാദ്, ഹരിദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ടോടെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും ബിജെപി ബിഎംഎസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം.
Also Read: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 6 കിലോ കഞ്ചാവ് പിടികൂടി
വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന് ലൈസന്‍സ് ഇല്ലെന്ന് സംശയം. നേരത്തെ സൈനിക വിഭാഗത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പ്രസാദ് .ഇതിന് മുന്‍പ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിലും ഇയാള്‍ പ്രതിയായിരുന്നു. മദ്യപിച്ച് നിരന്തരം ബഹളം ഉണ്ടാക്കുന്ന പ്രകൃതക്കാരാണ് ഇരുവരും എന്നും നാട്ടുകാര്‍ പറയുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here