എടായെന്ന് വിളിച്ച് ജോജുവിനെ രൂക്ഷമായി വിമർശിച്ച് ഹരീഷ് വാസുദേവൻ

joju-george-harish-vasudevan

സിനിമാ നിരൂപണം നടത്തിയയാളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടനും സംവിധായകനുമായ ജോജു ജോര്‍ജിനെ അതിരൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ‘എടാ ജോജൂ, നിന്നോട് എനിക്കൊരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു. നിന്റെ സിനിമ കണ്ട് അതിലെ ഒരു സീനിനെപ്പറ്റിയുള്ള തെറ്റ് ചൂണ്ടിക്കാണിച്ച് കുറിപ്പെഴുതിയ ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ ഫോണില്‍ വിളിച്ച് നീ വിരട്ടിയതൊക്കെ ഭയങ്കര ചീപ്പല്ലേടാ? നീയാരാന്നാടാ ജോജൂ നിന്റെ വിചാരം? ആ കുറിപ്പെഴുതിയ കാര്യം സത്യമല്ലെടാ? റേപ്പ് ചിത്രീകരിക്കുമ്പോള്‍ ഓരോ സിനിമയും പുറത്തുവിടുന്ന കാഴ്ചശീലം സമൂഹത്തിന്റെ കൂടി പ്രശ്‌നമല്ലേ? അത് വിമര്‍ശിക്കപ്പെടേണ്ടതല്ലേ’- എന്ന് തുടങ്ങുന്നതാണ് ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജോജു ജോര്‍ജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തെ സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആദര്‍ശ് എച്ച്എസ് എന്നയാള്‍ ആരോപിച്ചിരുന്നു. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെ ഭീഷണിപ്പെടുത്തി. എന്തായാലും അത്തരം ഭീഷണികള്‍ ഇവിടെ വിലപോവില്ല എന്ന് വിനയപൂര്‍വം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോണ്‍ കോളില്‍ തന്നെ നല്‍കിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാള്‍ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണെന്നും ആദര്‍ശ് പറഞ്ഞു.

അതേസമയം, താൻ രണ്ടു വർഷം കഷ്ടപ്പെട്ട സിനിമയാണിതെന്നും റിവ്യൂവർ നിരവധി ഫ്ലാറ്റ്ഫോമുകളിൽ ഇങ്ങനെ മോശമായി റിവ്യൂ പങ്കുവെച്ചിരിക്കുകയാണെന്നും ജോജു പറഞ്ഞു. തങ്ങളുടെ ജീവിത പ്രശ്നമാണിത്, ഇത് കണ്ടപ്പോൾ ദേഷ്യവും പ്രയാസവും തോന്നി, അങ്ങനെ റിയാക്ട് ചെയ്തന്നെ ഉള്ളു , അല്ലാതെ ഭീഷണിപ്പെടുത്തിയിട്ടില്ല. സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ലെന്നും ജോജു പറഞ്ഞു.

</div>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News