ശാരീരിക വെല്ലുവിളികളെ സധൈര്യം നേരിട്ട് ജീവിത വിജയം കൊയ്‌തവര്‍ക്ക് കൈരളി ടിവി നല്‍കിയ ഫീനിക്‌സ് പുരസ്‌കാരത്തെ പ്രശംസിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. മറക്കാനാവാത്ത അനുഭവമെന്ന് പറഞ്ഞാൽ ഒട്ടും അധികമാവില്ല. താര അവാർഡ് നിശകളുടെ ഗ്ലാമറില്ലാതെ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി നല്ലൊരു അനുമോദനമാണ് ഒരുക്കിയതെന്നും ഹരീഷ് വാസുദേവന്‍ എഫ്‌ബി കുറിപ്പില്‍ പറഞ്ഞു. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി, മന്ത്രി ആര്‍ ബിന്ദു, കൈരളി ടിവി എംഡി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്.
കുട്ടികളുടെ വിഭാഗത്തിലെ പുരസ്‌കാരം മാസ്റ്റർ യാസിനും, കൂട്ടായ്മയ്ക്കുള്ളത് കൊമ്പൻ റൈഡേഴ്‌സിനും വനിത വിഭാഗത്തില്‍ നൂർ ജലീലയ്‌ക്കും കൈരളി ചെയർമാൻ പദ്മശ്രീ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം എ കെ ശാരികയ്‌ക്കുമാണ് ലഭിച്ചത്.
ഹരീഷ് വാസുദേവന്‍ എഴുതിയ കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇന്നലെ ഈ പരിപാടിയിൽ സംബന്ധിക്കാൻ കഴിഞ്ഞു. മറക്കാനാവാത്ത അനുഭവം എന്ന് പറഞ്ഞാൽ ഒട്ടും അധികമാവില്ല. യാസിനെപ്പോലെ വെല്ലുവിളികളെ അതിജീവിച്ചു വിജയം നേടിയ മറ്റു ചിലരെയും കൈരളി Tv ഫീനിക്സ് അവാർഡിലൂടെ ആദരിച്ചു. പലവട്ടം കണ്ണ് തുടച്ചാണ് ആ ചടങ്ങിന് ഇരിക്കാൻ കഴിഞ്ഞത്. താര അവാർഡ് നിശകളുടെ ഗ്ലാമറില്ലാതെ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി നല്ലൊരു അനുമോദനമാണ് ഇവർക്കെല്ലാം ഒരുക്കിയത്.
കയ്യും കാലും ഇല്ലാഞ്ഞിട്ടും സെറിബ്രൽ പാൾസി ബാധിച്ചിട്ടും കലാ കായിക അക്കാദമിക് രംഗങ്ങളിൽ മികവ് പുലർത്തി വന്നവർ.. വിലക്കുകളെ അതിജീവിച്ചു സ്വപ്നം നേടിയെടുത്തവർ..
അംഗപരിമിതർ എന്നോ വ്യത്യസ്തമായ കഴിവുള്ളവരെന്നോ പറഞ്ഞു ഇകഴ്ത്തേണ്ടവരല്ല ഉറപ്പായും നമ്മളെക്കാൾ കഴിവുള്ളവരാണ്. നമ്മൾ നമുക്കായി ഡിസൈൻ ചെയ്യുന്ന ലോകം ഇവരെക്കൂടി ഉൾക്കൊള്ളുന്നത് ആവാത്തത് നമ്മുടെ കുഴപ്പമാണ് അവരുടേതല്ല. സിംപതിയല്ല എംപതിയാണ് വേണ്ടതെന്നു പറഞ്ഞ മമ്മുക്ക അടക്കം എല്ലാ അതിഥികളും ആദ്യാവസാനം അവാർഡ് ലഭിച്ചവർക്കൊപ്പം ഉണ്ടായിരുന്നു. ഈ ഈവന്റിൽ പങ്കെടുത്ത അനുഭവം മോട്ടിവേറ്റിങ് വീഡിയോകൾ സഹിതം വിശദമായി എഴുതാം..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here