നടന്‍ ആസിഫ് അലിയോടുള്ള സംഗീത സംവിധായകന്‍ രമേഷ് നാരായണന്റെ പെരുമാറ്റം തികഞ്ഞ മര്യാദകേടും അഹങ്കാരം നിറഞ്ഞതുമെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സംഭവത്തെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയ പ്രതികരണത്തിലാണ് ഹരീഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ആസിഫില്‍ നിന്നും മൊമെന്റോ പിടിച്ചുവാങ്ങി സംവിധായകന്‍ ജയരാജിനോട് അത് തനിയ്ക്കു നല്‍കാന്‍ പറയുന്ന പ്രവൃത്തിയില്‍ തന്നെ രമേഷ് നാരായണന്റെ അഹങ്കാരം വ്യക്തമാണ്. ഇക്കാര്യത്തില്‍ സംവിധായകന്‍ ജയരാജും മര്യാദകേട് തന്നെയാണ് കാണിച്ചിട്ടുള്ളത്. മറ്റൊരാളെ അപമാനിച്ചശേഷം ആ പണി ചെയ്യാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടത് ചെയ്യാന്‍ പാടില്ലായിരുന്നു ഹരീഷ് പറഞ്ഞു.
ALSO READ: ഒടുവിൽ ആസിഫ് അലിയും… വൃത്തിഹീനമായ പൊതുബോധങ്ങളുടെ പൊളിച്ചെഴുത്തിൽ ഇനിയെത്ര വിഗ്രഹങ്ങൾ വീണുടയും?
സംഭവത്തിനു ശേഷം ആസിഫലിക്ക് ഒരു ഹസ്തദാനം നല്‍കാനോ, സോറി പറയാനോ തയാറാകാത്ത ജാഡ പൊതുരംഗത്ത് വെച്ചുപൊറുപ്പിക്കാന്‍ പാടില്ല. കലയും സാഹിത്യവും സംഗീതവും ഒക്കെ മനുഷ്യരില്‍ എളിമയാണ് ഉണ്ടാക്കേണ്ടത്. ഈഗോയല്ല. ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കാതെ ഒരു ചിരിയോടെ വഴിമാറിയ ആസിഫലി കാണിച്ചതാണ് വലിയ പക്വത. ആസിഫ് മാന്യനാണ്- ഹരീഷ് തുടര്‍ന്നു. ഇക്കാര്യത്തില്‍ മെഴുകാതെ ആസിഫലിയോട് ക്ഷമ ചോദിക്കുക എന്നതാണ് രമേഷ് നാരായണന് ചെയ്യാവുന്ന മിനിമം സുജന മര്യാദ. ജാഡയും അഹങ്കാരവും ഒന്നും ഇവിടെ ചെലവാകില്ല. ഹരീഷ് തന്റെ എഫ്ബി പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ ദിവസം എംടിയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ‘മനോരഥങ്ങള്‍’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ലോഞ്ചിങ് നടക്കുന്നതിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here