“3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒറ്റ രാത്രി പെയ്താല്‍ ദുരന്തമുണ്ടാകും, അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ല ഇത്; ഊഹാപോഹങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കാം”: അഡ്വ. ഹരീഷ് വാസുദേവന്‍

അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ലിപ്പോഴെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി. ഇത് നമുക്ക് പരിചയമുള്ളതരം ദുരന്തമല്ല. 3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ രാത്രി ഒരുമിച്ചു ഒരിടത്ത്, മണ്ണിടിച്ചില്‍ സാധ്യതാ മേഖലയില്‍ പെയ്താല്‍ ഈ ദുരന്തമുണ്ടാകും, നാളെയുമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തലഘൂകരണത്തിനു ഒരു ഒറ്റമൂലിയുമില്ല. ആഘാതം കുറയ്ക്കാന്‍ ശാസ്ത്രീയമായ വഴികളുണ്ട്. അത് പറയാന്‍ ഇനിയും സമയമുണ്ട്. ദയവായി ദുരന്തകാരണങ്ങളെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തകാരണങ്ങളെപ്പറ്റിയുള്ള അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ലിപ്പോള്‍. 2013 മുതല്‍ മണ്ണിടിച്ചിലുകളെപ്പറ്റിയുള്ള പഠനങ്ങള്‍ വെച്ച് എത്രയോ കേസുകള്‍ നടത്തി വിജയിച്ച ആളാണ് ഞാന്‍. ഇപ്പോള്‍ അത് സംസാരിച്ചാല്‍ അതിനൊരുപാട് മൈലേജ് കിട്ടുമെങ്കിലും മിണ്ടാതിരിക്കുക എന്നതാണ് ഈ സമയത്തെ മര്യാദ. ഇത് നമുക്ക് പരിചയമുള്ളതരം ദുരന്തമല്ല.

3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ രാത്രി ഒരുമിച്ചു ഒരിടത്ത്, മണ്ണിടിച്ചില്‍ സാധ്യതാ മേഖലയില്‍ പെയ്താല്‍ ഈ ദുരന്തമുണ്ടാകും, നാളെയുമുണ്ടാകാം. ദുരന്തലഘൂകരണത്തിനു ഒരു ഒറ്റമൂലിയുമില്ല. ആഘാതം കുറയ്ക്കാന്‍ ശാസ്ത്രീയമായ വഴികളുണ്ട്. അത് പറയാന്‍ ഇനിയും സമയമുണ്ട്. ദയവായി ദുരന്തകാരണങ്ങളെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കാം. അതിപ്പോ ഏത് ഗാഡ്ഗില്‍ ആയാലും.

ആദ്യം മൃതദേഹങ്ങള്‍ എല്ലാം കണ്ടെടുക്കട്ടെ, സംസ്‌കരിക്കട്ടെ. ഒറ്റപ്പെട്ടവര്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തട്ടെ. എല്ലാവര്ക്കും ഭക്ഷണവും വസ്ത്രവും താല്‍ക്കാലിക പാര്‍പ്പിടവും കിട്ടട്ടെ. ദുരന്തഭൂമി ഒന്നടങ്ങട്ടെ. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞു നമുക്ക് ഇതിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങാം. അതുവരെ blame game ഇല്ലാതെ മിണ്ടാതിരിക്കുന്നതാണ് മിനിമം മര്യാദ.

നുണകളും അര്‍ത്ഥസത്യങ്ങളും ശാസ്ത്രീയമെന്ന മട്ടില്‍ അവതരിപ്പിച്ച് നിരവധി പോസ്റ്റുകള്‍ കണ്ടു, അതുകൊണ്ട് പറഞ്ഞതാണ്. ഊഹാപോഹങ്ങള്‍ തടയാന്‍ ഷെയര്‍ ചെയ്യുന്നവരും വിചാരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News