കേന്ദ്രം ഇ ഡി എന്ന ക്വട്ടേഷന്‍ സംഘത്തെ ഇല്ലാത്ത അധികാരം നല്‍കി കയറൂരി വിടുന്നു; ഭരണഘടന ലംഘിക്കുമ്പോള്‍ ജുഡീഷ്യറിയിലാണ് പൗരന്റെ പ്രതീക്ഷ: അഡ്വ. ഹരീഷ് വാസുദേവന്‍

കേന്ദ്രം ഇ ഡി എന്ന ക്വട്ടേഷന്‍ സംഘത്തെ ഇല്ലാത്ത അധികാരം നല്‍കി കയറൂരി വിട്ട് പൗരന്മാരുടെ മൗലികാവകാശം ലംഘിക്കുന്നുവെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി. ഇ ഡിക്ക് ഇല്ലാത്ത അധികാരം നല്‍കി കയറൂരി വിട്ട് പൗരന്മാരുടെ മൗലികാവകാശം ലംഘിക്കുന്നതിലും ഒടുവില്‍ ഒരു കേന്ദ്രഏജന്‍സിക്ക് കോടതിയില്‍ തൊലിയുരിഞ്ഞു നാണംകെട്ട് നില്‍ക്കേണ്ടി വരുന്നതിലും ഓരോ ഇന്ത്യക്കാര്‍ക്കും ലജ്ജ തോന്നുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു.

Also Read : ജയിലിൽ കെജ്‌രിവാളിന്റെ ആരോഗ്യനില മോശമാകുന്നു; ശരീരഭാരം അതിവേഗം കുറഞ്ഞുവരുന്നു: ആശങ്ക പ്രകടിപ്പിച്ച് എഎപി

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡിഗ്‌നിറ്റിയോടെ ഒരു Rule of Law ഉള്ള രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഇതൊക്കെ കാണുമ്പോള്‍ രാജ്യവും പൗരത്വവും ഉപേക്ഷിച്ചു സ്ഥലം വിടാന്‍ നോക്കുമെന്നും ഹരീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ഇ ഡി നിങ്ങളെയാണ് പിടിച്ചു ജയിലിട്ടതെന്ന് വിചാരിക്കുക
6 മാസമായി ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ നിങ്ങള്‍ ജയിലിലാണെന്ന് വിചാരിക്കുക
അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രമല്ല, 6 മാസം അന്വേഷിച്ചിട്ടും ചോദ്യം ചെയ്തിട്ടും ഇ ഡിയുടെ കയ്യില്‍ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ പ്രാഥമികമായ തെളിവ് പോലും ഇല്ലെന്ന് കോടതിയില്‍ തെളിയുന്നു
ഇ ഡിയുടെ കേസ് അടിമുടി പൊളിഞ്ഞു ജാമ്യം കിട്ടുന്നു.
അതാണോ നീതി?? വെറും ജാമ്യമാണോ നീതി?
കള്ളക്കേസില്‍ നിങ്ങള്‍ 6 മാസം ജയിലില്‍ കിടന്നതിന് ആര് സമാധാനം പറയും?? ആര് നഷ്ടപരിഹാരം തരും? തെളിവില്ലാതെ രാഷ്ട്രീയപ്രേരിതമായി അറസ്റ്റ് ചെയ്യാന്‍ തീരുമാനമെടുത്ത ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എന്ത് ശിക്ഷ ലഭിക്കും? എന്ത് അക്കൌണ്ടബിലിറ്റി ആണ് ഈ നീതിനിഷേധത്തിന് ഉദ്യോഗസ്ഥര്‍ക്ക് / ഏജന്‍സിക്ക് എതിരെ ജുഡീഷ്യറി ഫിക്‌സ് ചെയ്യുക? ഇല്ലെങ്കില്‍ ഭരണഘടനയിലെ മൌലികാവകാശത്തിനു എന്താണു പ്രസക്തി?
ഇ ഡി എന്ന ക്വട്ടേഷന്‍ സംഘത്തെ ഇല്ലാത്ത അധികാരം നല്‍കി കയറൂരി വിട്ട് പൗരന്മാരുടെ മൗലികാവകാശം ലംഘിക്കുന്നതിലും ഒടുവില്‍ ഒരു കേന്ദ്രഏജന്‍സിക്ക് കോടതിയില്‍ തൊലിയുരിഞ്ഞു നാണംകെട്ട് നില്‍ക്കേണ്ടി വരുന്നതിലും ഓരോ ഇന്ത്യക്കാര്‍ക്കും ലജ്ജ തോന്നുന്നില്ലേ?
ഡിഗ്‌നിറ്റിയോടെ ഒരു Rule of Law ഉള്ള രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഇതൊക്കെ കാണുമ്പോള്‍ രാജ്യവും പൗരത്വവും ഉപേക്ഷിച്ചു സ്ഥലം വിടാന്‍ നോക്കും. ഭരിക്കുന്ന സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുമ്പോള്‍ ജുഡീഷ്യറിയിലാണ് പൗരന്റെ പ്രതീക്ഷ. ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്കല്ല എന്ന് ഇവിടെ വളരുന്നൊരു തലമുറയെ ബോധ്യപ്പെടുത്താനുള്ള ചരിത്രപരമായ കടമ ഇന്ത്യന്‍ ജുഡീഷ്യറിക്ക് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News