ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ പ്രസ്‍താവനയെ പിന്തുണച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ജോൺ ബ്രിട്ടാസ് എംപി ഉയർത്തുന്നത് ഒരു തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയ പ്രശ്നമല്ല എന്നും തീർത്തും നൈതികമായൊരു ചോദ്യമായിട്ടാണ് തോന്നുന്നത് എന്നുമാണ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ്.
ഈ കെട്ടകാലത്ത് കയ്യിലുള്ള ഒരു രാജ്യസഭാസീറ്റ് ബിജെപിക്ക് ദാനം ചെയ്യുക എന്ന വലിയ തെറ്റാണ് കോൺഗ്രസ് ചെയ്യുന്നത് എന്നത് അവർ അഡ്രസ് ചെയ്യുന്നുണ്ടോ? എന്നും തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയം മാറ്റിവെച്ചു ഈ നാട്ടിലെ പ്രധാന പ്രതിപക്ഷപാർട്ടിയുടെ ഇൻസെൻസിറ്റിവിറ്റി ഗൗരവമായി അവർ തന്നെ അവർക്കുള്ളിൽ ചർച്ച ചെയ്യണം എന്നാണ് ഹരീഷ് പറയുന്നത്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ്
ജോൺ ബ്രിട്ടാസ് ഉയർത്തുന്നത് ഒരു തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയപ്രശ്നമല്ല. തീർത്തും നൈതികമായൊരു ചോദ്യമായിട്ടാണ് തോന്നുന്നത്. ഈ കെട്ടകാലത്ത് കയ്യിലുള്ള ഒരു രാജ്യസഭാസീറ്റ് BJP ക്ക് ദാനം ചെയ്യുക എന്ന വലിയ തെറ്റാണ് കോൺഗ്രസ് ചെയ്യുന്നത് എന്നതവർ അഡ്രസ് ചെയ്യുന്നുണ്ടോ?
ആലപ്പുഴയില്‍ സിപിഐഎംന്റെ പ്രതിനിധിയോ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയോ ജയിച്ചാല്‍ അത് ലോക്‌സഭയില്‍ മോദി വിരുദ്ധ വോട്ടായിരിക്കും. എന്നാല്‍, ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രതിനിധി കെ.സി.വേണുഗോപാലാണ് ജയിക്കുന്നതെങ്കില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു വോട്ട് കൂടും. തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള അടുത്ത ഘട്ടത്തെക്കുറിച്ചു ചിന്തിക്കുന്ന ബിജെപിക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം വലിയ ഒരവസരം വേറേയുണ്ടോ? വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരേയുള്ള പോരാട്ടത്തില്‍ എവിടെ നില്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് മലയാളികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഒരു വിഷയമാണിത് എന്നാണ് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞത്.
ALSO READ: ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here