താടിയിലൂടെ മലയാള സിനിമയിൽ പിടിച്ച് നിന്ന കഥ; തുറന്ന് പറഞ്ഞ് ഹരിശ്രീ അശോകൻ

മലയാള സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ ഒരിടം അടയാളപ്പെടുത്തിയ നടനാണ് ഹരിശ്രീ അശോകൻ. ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിലെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തന്റെ താടിയെ പറ്റിയാണ് ഹരിശ്രീ അശോകൻ പറയുന്നത്. ഈ താടികൊണ്ടാണ് താൻ നിരവധി സിനിമകളിൽ പിടിച്ച് നിന്നത്. ചെറുപ്പത്തിലെ താടി വയ്ക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് താടി വയ്ക്കുന്നത്. പിന്നീട് താടിയൊരു സന്തത സഹചാരിയെപ്പോലെ കൂടെ ഉണ്ടായിരുന്നു. പിന്നീട് അഭിനയിച്ച് വന്നപ്പോൾ താൻ താടി വെച്ച അശോകമായി മാറി എന്നാണ് അദ്ദേഹം പറയുന്നത്.

ALSO READ: ’80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാൻ, രാജ്യത്തിന് അപമാനകരമായ കാര്യങ്ങളാണ് മണിപ്പൂരിലുണ്ടായത്’; മുഖ്യമന്ത്രി

ഏത് തരം വേഷങ്ങൾ ചെയ്താലും തനിക്ക് താടി നിർബന്ധമാണ്. ഈ താടി വെച്ചിട്ടാണ് താൻ പത്ത് മുന്നൂറ്റി ചില്വാനം പടങ്ങളിൽ പിടിച്ച് നിന്നതെന്നും ഹരിശ്രീ അശോകൻ പറയുന്നു. താടി വെച്ച് ഏത് വേഷവും ചെയ്യാൻ ലൈസൻസ് ഉള്ള ഏക നടൻ താൻ മാത്രമാണെന്ന് അദ്ദേഹം തമാശയായി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഹരിശ്രീ അശോകന്റെ പ്രതികരണം.

ALSO READ: സ്‌കൂൾ യൂണിഫോമുമിട്ട് ലൈസൻസും ഹെൽമറ്റുമില്ലാതെ ട്രിപ്പിൾസിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News