ഒരുപാട് പേർക്ക് പൈസ കൊടുത്തിട്ടുണ്ട്, പലരും പറ്റിച്ചിട്ടുമുണ്ട്, ചോദിച്ചു വരുന്നവർക്ക് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വിഷമമാണ്: ഹരിശ്രീ അശോകൻ

മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. കാലഘട്ടത്തിനനുസരിച്ച് അഭിനയത്തിൽ മാറ്റം വരുത്തിയതോടെ സമകാലിക സിനിമകളിലും ഹരിശ്രീയുടെ കഥാപാത്രങ്ങൾ ആഘോഷിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ താൻ കടന്നുവന്ന വഴികളെ കുറിച്ചും തന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും സംസാരിക്കുകയാണ് നടൻ.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഹരിശ്രീ അശോകൻ പറഞ്ഞത്

ALSO READ: ഒടുവിൽ ആ പ്രണയകഥയിലെ ചുരുളഴിച്ച് സാറാ തെണ്ടുൽക്കർ, ഫൈനൽ കാണാൻ ശുഭ്മാൻ ഗില്ലിനൊപ്പം അഹമ്മദാബാദിലേക്ക്; വീഡിയോ

ആദ്യ കാലഘട്ടത്തിൽ സിനിമ തിരഞ്ഞെടുക്കൽ ഒന്നുമുണ്ടായിരുന്നില്ല. ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. നമ്മൾ മതിലിൽ നിന്നും ടിവിയിൽ നിന്നൊന്നും പോകരുത് എന്നെ ഉണ്ടായിരുന്നുള്ളു. അതിന് വേണ്ടി ഒരുപാട് സിനിമകൾ ചെയ്തു. പിന്നീട് തിരക്ക് കൂടിയപ്പോൾ എല്ലാ വേഷങ്ങളും ചെയ്യാൻ ബാധ്യസ്ഥാനായി. ഇപ്പോഴാണ് കോമഡി ആയാലും സീരിയസ് ആയാലും കുറേക്കൂടി നല്ല വേഷങ്ങൾ വേണമെന്ന ചിന്ത വന്നതും അതനുസരിച്ച് സിനിമകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതും. ഒരു സിനിമ നന്നായാൽ മാത്രമേ നമ്മളെ ആളുകൾ ശ്രദ്ധിക്കുകയുള്ളു. ഗോഡ് ഫാദർ എന്ന സിനിമയിൽ ഞാനൊരു ചെറിയ വേഷമാണ് ചെയ്തത്. അങ്ങനെ ഞാൻ ചെറിയ വേഷങ്ങൾ ചെയ്ത ഒരുപാട് സിനിമകൾ അക്കാലത്ത് ഉണ്ടായിരുന്നു. ഞാൻ സിനിമയിലേക്ക് വരുന്ന കാലത്ത്. ആ സിനിമകൾ ഓടിയത് കൊണ്ടാണ് ആളുകൾ എന്നെ അറിയുന്നത്. അല്ലെങ്കിൽ എന്നെ ഇന്ന് ആരും അറിയില്ലായിരുന്നു. നമ്മൾ എത്ര നന്നായി പെർഫോം ചെയ്താലും അത് ഓടുന്ന സിനിമ കൂടി ആയിരിക്കണം. എങ്കിലേ കാര്യമുള്ളൂ..

ALSO READ: ‘വിവാഹം കഴിക്കാൻ നോ പ്ലാൻ’ ഞങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനേക്കാൾ നല്ലതെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല, പങ്കാളിയെ കുറിച്ച് ശ്രുതി ഹാസൻ

‘ഞാൻ എന്റെ കയ്യിലുണ്ടെങ്കിൽ കൊടുക്കുന്ന ആളാണ്. ഇല്ലെങ്കിൽ ഇല്ലെന്നും പറയും. ചെയ്യുന്നത് വിളിച്ചു കൂവാനോ പാത്രത്തിൽ വരാനോ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. വലിയവനെന്നോ ചെറിയവനോ എന്നില്ലാണ്ട് സഹായിക്കാറുണ്ട്. ഒരുപാട് പേർക്ക് ഞാൻ പൈസ കൊടുത്തിട്ടുണ്ട്. പലരും എന്നെ പറ്റിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഞാൻ കാര്യങ്ങൾ അന്വേഷിച്ച് കൊടുക്കാറേ ഉളളൂ. എങ്കിലും സഹായം ചോദിച്ചു വരുന്നവർക്ക് അത് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതൊരു വിഷമമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News