ഇനി എന്‍റെ ദേഹത്ത് തൊട്ടാല്‍ നീ മദ്രാസ് കാണില്ല, മന്സൂറിന്റെത് ഇതാദ്യത്തെ വിവാദമല്ല; അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകൻ

നടി തൃഷയുമായി ബന്ധപ്പെട്ട മൻസൂർ അലി ഖാന്റെ വിവാദ പ്രസ്താവനകൾ പുറത്തുവന്നതോടെയാണ്, സമാന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നടനെതിരെ പലരും രംഗത്തെത്തിയത്. ഇപ്പോഴിതാ ഇയാൾക്കെതിരെ മലയാളി താരം ഹരിശ്രീ അശോകൻ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. താന്‍ കൂടി അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ മന്‍സൂര്‍ അലി ഖാനുമൊത്തുള്ള ഷൂട്ടിംഗ് അനുഭവമാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. മൻസൂർ അലി ഖാൻ മോശമായി പ്രതികരിച്ചെന്നും, തിരിച്ച് ദേഷ്യപ്പെടേണ്ടി വന്നുവെന്നും ഹരിശ്രീ അശോകൻ പറഞ്ഞിരുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹരിശ്രീ അശോകന്റെ വെളിപ്പെടുത്തൽ.

ALSO READ: പ്രഭാസ് ചിത്രം സലാറിന് കനത്ത തിരിച്ചടി, റിലീസിന് മുൻപേ രണ്ടുപേർ അറസ്റ്റിൽ

ഹരിശ്രീ അശോകൻ പറഞ്ഞത്

സത്യം ശിവം സുന്ദരം എന്ന് പറയുന്ന പടത്തില്‍ ബസ് സ്റ്റാന്‍ഡില്‍ ഇട്ട് ഞങ്ങളെ തല്ലുന്നുണ്ട് മന്‍സൂര്‍ അലി ഖാന്‍. വില്ലനായി അഭിനയിക്കുന്നത് അയാളാണ്. എന്നെയും ഹനീഫ് ഇക്കയെയും (കൊച്ചിന്‍ ഹനീഫ) ആണ് തല്ലുന്നത്. അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് കണ്ണ് കാണാം. ഞങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് കണ്ണ് കാണില്ല. കണ്ണിന്‍റെ കൃഷ്ണമണി മുകളിലേക്ക് പിടിച്ചാണ് ഞങ്ങള്‍ അഭിനയിക്കുന്നത്. അതുകൊണ്ട് ഫൈറ്റ് സീനില്‍ എതിരെ നില്‍ക്കുന്ന ആളുടെ കൈ എങ്ങനെ വരുന്നു എന്നൊന്നും ഞങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഇയാള്‍ രണ്ട് മൂന്ന് പ്രാവശ്യം കൈക്ക് ഇട്ട് ഇടിച്ചു, പിന്നെ നെഞ്ചിന് രണ്ട് പ്രാവശ്യം ചവിട്ടി.

ഞാന്‍ ഒരു പ്രാവശ്യം പറഞ്ഞു, ചവിട്ടരുത്, നോക്കണം എന്ന്. ഇതിന്‍റെ ടൈമിംഗ് നിങ്ങളുടെ കൈയിലാണ് ഇരിക്കുന്നത്. അതിനനുസരിച്ച് ചെയ്യണം എന്ന്. പക്ഷേ അയാള്‍ അത് മൈന്‍ഡ് ചെയ്തില്ല. രണ്ടാമത് വീണ്ടും ചവിട്ടി. ചവുട്ടിക്കഴിഞ്ഞപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു. നിന്നോട് ഒരു പ്രാവശ്യം പറഞ്ഞതാണ്, ചെയ്യരുതെന്ന്. ഇനി എന്‍റെ ദേഹത്ത് തൊട്ടാല്‍ നീ മദ്രാസ് കാണില്ല എന്ന് പറഞ്ഞു. പിന്നെ കുഴപ്പം ഉണ്ടായില്ല. കാരണം അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. എന്‍റെ നാലിരട്ടിയുണ്ട് ഇയാള്‍. ഒരു ബോധമില്ലാത്ത നടനാണ് ഈ മന്‍സൂര്‍ അലി ഖാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News