ആ സീൻ വെട്ടി മാറ്റി, മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലെ ക്ലൈമാക്സ് മാറിയ കഥ, ഹനീഫിനെ ഓർത്തെടുത്ത് ഹരിശ്രീ അശോകൻ

കഴിഞ്ഞ ദിവസമായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നടൻ കലാഭവൻ ഹനീഫ് വിടവാങ്ങിയത്. നിരവധിപ്പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇപ്പോഴിതാ നടൻ ഹരിശ്രീ അശോകൻ കലാഭവൻ ഹനീഫിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തീർത്തും അപ്രതീക്ഷിതമായ വിയോഗം. മരണവാർത്തയുടെ ഞെട്ടലിൽ നിന്ന് പുറത്ത് കടക്കാൻ ഇതുവരെ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ALSO READ: ഗുണ്ടാനേതാവിന്റെ പാര്‍ട്ടി പ്രവേശനം; തലയൂരി ബിജെപി

കലാഭവനിൽ തുടങ്ങിയ ബന്ധമാണ് തങ്ങൾ തമ്മിലുള്ളത്. കലാഭവൻ ഹനീഫിന്റെ കരിയറിലെത്തന്നെ എടുത്ത് പറയാവുന്ന കഥാപാത്രമാണ് ‘ഈ പറക്കും തളിക’ എന്ന സിനിമയിലേത്. പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹനീഫിന്റെ മരണവാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് താൻ ഇതുവരെയും മോച്ചിനായിട്ടില്ല. ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളായിരുന്നു ഹനീഫ്. കലാഭവനിൽ പ്രവർത്തിക്കുമ്പോൾ മുതലുള്ള ബന്ധമാണ് തങ്ങൾ തമ്മിലുള്ളത്. ആ ബന്ധം പിന്നീടും തുടർന്നു. ഒരുമിച്ച് കുറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. അടുത്തിടെയും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്ത് ഹനീഫിനെ കണ്ടിരുന്നെന്നും അതായിരുന്നു അവസാന കൂടികാഴ്ചയെന്നും ഹരിശ്രീ അശോകൻ പറയുന്നു. ‘ഈ പറക്കും തളിക’ എന്ന സിനിമയുടെ ഒടുവിൽ തന്നെയും ദിലീപിനെയും കൊല്ലാൻ ആളെയും കൊണ്ടുവരുന്ന ഒരു സീൻ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ എന്തോ കാരണത്താൽ ആ സീൻ സിനിമയിൽ ഉൾപ്പെടുത്തിയില്ല. നല്ല രസമുള്ള സംഭവമായിരുന്നു അതെന്നും അദ്ദേഹം ഓർത്തെടുത്തു.

ALSO READ: ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു: ജോണ്‍ ബ്രിട്ടാസ് എംപി

ഹനീഫിന്റെ വിടവാങ്ങലിലൂടെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. സമയമാകുമ്പോൾ എല്ലാവരും പോയേ മതിയാകൂ എന്നും അത് ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സംഭവിക്കുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ അഗാധമായ വേദനയുണ്ട്. ഹനീഫിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നുമാണ് അദ്ദേഹം പ്രമുഖ മാധ്യമത്തോട് സംസാരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News