മോഹന്‍ലാലുമായുള്ള സിനിമ അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകന്‍. സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞുതന്ന താര്യങ്ങളെ കുറിച്ചാണ് ഹരിശ്രീ അശോകന്‍ മനസ് തുറന്നത്. ബാലേട്ടന്‍ എന്ന സിനിമയിലെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.
ബാലേട്ടന്‍ എന്ന സിനിമയില്‍ ഞാനും ലാലേട്ടനും തമ്മില്‍ ഒരുപാട് സീനുണ്ടായിരുന്നു. ആ സമയത്ത് പുള്ളി നമുക്ക് ഓരോ കാര്യം സജസ്റ്റ് ചെയ്യുമെന്നും അതൊക്കെ നല്ല ഇംപാക്ട് ഉണ്ടാക്കിയിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
ആ പടത്തില്‍ ആല്‍ത്തറയില്‍ വെച്ച് നാട്ടകാര്‍ ലാലേട്ടനോട് സംസാരിക്കുന്ന സീനുണ്ട്. ആ സീന്‍ എടുക്കുന്നതിന് മുമ്പ് ലാലേട്ടന്‍ എന്റെയടുത്ത് വന്ന് ‘ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നീയും ചെയ്തോണം’ എന്ന് പറഞ്ഞു. എനിക്ക് എന്താണെന്ന് പിടി കിട്ടിയില്ലെന്നും താരം പറഞ്ഞു.
Also Read: ഒടുവില്‍ ആ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍
ഹരിശ്രീ അശോകന്റെ വാക്കുകള്‍ :
‘ബാലേട്ടന്‍ എന്ന സിനിമയില്‍ ഞാനും ലാലേട്ടനും തമ്മില്‍ ഒരുപാട് സീനുണ്ടായിരുന്നു. ആ സമയത്ത് പുള്ളി നമുക്ക് ഓരോ കാര്യം സജസ്റ്റ് ചെയ്യും. അതൊക്കെ നല്ല ഇംപാക്ട് ഉണ്ടാക്കിയിരുന്നു. ആ പടത്തില്‍ ആല്‍ത്തറയില്‍ വെച്ച് നാട്ടകാര്‍ ലാലേട്ടനോട് സംസാരിക്കുന്ന സീനുണ്ട്. ആ സീന്‍ എടുക്കുന്നതിന് മുമ്പ് ലാലേട്ടന്‍ എന്റെയടുത്ത് വന്ന് ‘ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നീയും ചെയ്തോണം’ എന്ന് പറഞ്ഞു. എനിക്ക് എന്താണെന്ന് പിടി കിട്ടിയില്ല.
പുള്ളി ആ സീനില്‍ മുണ്ട് മുറുക്കിയുടുക്കുന്നുണ്ട്, അത് മടക്കിക്കുത്തുന്നു, ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റുന്നു. ഇതൊക്കെ ഞാനും ചെയ്യുന്നുണ്ട്. പക്ഷേ, ലാലേട്ടന്‍ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല. തിയേറ്ററില്‍ ആളുകളഉടെ കൂടെയിരുന്ന് പടം കണ്ടപ്പോള്‍ ആ സീനിന് എല്ലാവരും ചിരിക്കുകയായിരുന്നു. ലാലേട്ടന് കോമഡി ഐറ്റംസ് എങ്ങനെ വര്‍ക്കാകുമെന്ന് അറിയാം,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here