മമ്മൂക്കയുടെ മനസ് സമ്മതിക്കണം, അര്‍ജുന്‍ അത്ഭുതപ്പെടുത്തി: ഭ്രമയുഗം കണ്ട് ഹരിശ്രീ അശോകന്‍

മെഗാ സ്റ്റാറിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റായി മാറുകയാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. രേവതിയും ഷെയ്ന്‍നിഗവും മികച്ച പ്രകടനം കാഴ്ചവച്ച ഭൂതകാലത്തിന് ശേഷം രാഹുലൊരുക്കുന്ന ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ അശോകനാണ്. നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരിക്കും ഇതാണെന്നാണ് വിലയിരുത്തല്‍.

ALSO READ: സെഞ്ച്വറിയടിച്ച് നായകന്‍; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

അതേസമയം മകന്റെ അഭിനയത്തെക്കുറിച്ചും മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങളെയും കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകന്‍. മകന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടു എന്നു പറഞ്ഞ താരം, വ്യത്യസ്ത വേഷങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മെഗാസ്റ്റാറിന്റെ മനസിനെ സമ്മതിക്കണമെന്നും അഭിപ്രായപ്പെട്ടു. സിനിമ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.

ചിത്രം അര്‍ജുന് കരിയര്‍ ബ്രേക്ക് നല്‍കുമോ എന്നും മമ്മൂക്കയ്‌ക്കൊപ്പം കട്ടയ്ക്ക് അഭിനിയിച്ചില്ലേ എന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ALSO READ: പീരിയഡ്‌സ് സമയങ്ങളില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുതേ… നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ

തീര്‍ച്ചയായും ചിത്രം അര്‍ജുന് കരിയര്‍ ബ്രേക്ക് നല്‍കുമെന്നും എന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം നില്‍ക്കാന്‍ അവന് കഴിയില്ലെന്നും പറഞ്ഞു. എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചു. മൂന്നോ നാലോ കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഇത്രയും മികച്ച രീതിയില്‍ സിനിമയുണ്ടാക്കുക എന്നത് വലിയ സംഭവമാണ്. പ്രത്യേകിച്ച് ഓരോ കാര്യവും എടുത്തു പറയുന്നില്ല. അര്‍ജുനെ ഓര്‍ത്ത് അഭിമാനം. ഇത്രം നല്ലൊരു വേഷം മികച്ച രീതിയില്‍ ചെയ്തതില്‍. എനിക്ക് തന്നെ അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നാക്കി. മമ്മൂക്ക ഇപ്പോള്‍ ഭയങ്കര വെറൈറ്റിയല്ലേ ചെയ്യുന്നത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്റെ മനസിനെ സമ്മതിക്കണം. അതാണ് യഥാര്‍ത്ഥ കലാകാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here