കൊല്ലം കൊട്ടാരക്കര കുളക്കടയിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു. പുത്തൂർമുക്ക് സ്വദേശിനികളായ രാധാമണി, ഷീജ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ രാധാമണിയുടെ നില ഗുരുതരമാണ്. കുളക്കട പുത്തൂർ മുക്കിൽ വെച്ചായിരുന്നു അപകടം. റോഡിനു കുറുകെ നിർത്തിയ ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
അതേ സമയം, കൊല്ലം മണ്ടറോത്തുരുത്തിൽ വിദേശ യുവാവ് ട്രെയിനിൽ നിന്നു ഇറങ്ങുന്നതിനിടെ വീണു ഗുരുതരമായി പരിക്കറ്റു. ബ്രസീൽ സ്വദേശി ബസ് ക്ളോമാനാണ് പരിക്കറ്റത്. ഇയാളെ ശാസ്താംക്കോട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ, കണ്ണൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഉളിയിൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഉളിക്കൽ കാലാങ്കി സ്വദേശികളായ കെ ടി ബീന,ബി ലിജോ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ട് പേർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here