ഹരിതകര്‍മ സേന: നാടിന്റെ ശുചിത്വ സേന

നാടിനെ മാലിന്യമുക്തമാക്കി ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ മുന്‍കൈ എടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ചെറിയ ചുവടുവയ്പ്പുകള്‍ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് വഴിതെളിക്കുന്നതുപോലെ കുടുംബശ്രീ സംരംഭമായ ഹരിതകര്‍മ സേനയുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ മുന്നേറുകയാണ്. വാസയോഗ്യമായ പ്രകൃതി സൗഹൃദയിടങ്ങളൊരുക്കാന്‍.

സംസ്ഥാനത്തിന്റെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ സേന. പാഴ്വസ്തുക്കളുടെ മാലിന്യശേഖരണവും സംസ്‌ക്കരണവും നടത്തുന്നതിലൂടെ തൊഴിലും വരുമാനവും ഉറപ്പു വരുത്തുകയും കേരളം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കാണുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകര്‍മ സേനകള്‍ പ്രവര്‍ത്തിക്കുന്നത്. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്ത് ശുചിത്വം കൈവരിക്കുന്നതിന് ഹരിതകര്‍മ സേനകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Also Read: കേരളത്തിന്‍റെ മുഖച്ഛായയായി ഐടി പാര്‍ക്കുകള്‍

സംസ്ഥാനത്തെ വിവിധ വികസന മിഷനുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളുടെയും സംയുക്താഭിമുഖ്യത്തിലും സഹകരണത്തോടെയുമാണ് ഹരിതകര്‍മ സേനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഹരിതകര്‍മ സേനയുടെ രൂപീകരണം. സംസ്ഥാനത്തിന്റെ സാഹചര്യത്തിന് അനുസൃതമായി മാലിന്യ ശേഖരണവും സംസ്‌ക്കരണവും വികേന്ദ്രീകരിക്കുകയും അതോടൊപ്പം അവയില്‍ നിന്ന് വരുമാനം കണ്ടെത്തുകയും ചെയ്യും.

നിലവില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ആരോഗ്യവകുപ്പ്, ക്‌ളീന്‍ കേരള കമ്പനി എന്നിവയുമായി ചേര്‍ന്നു കൊണ്ട് മാലിന്യ മുക്തം നവകേരളത്തിനായി കുടുംബശ്രീയുടെ കീഴിലുള്ള 32440 ഹരിതകര്‍മ സേനകള്‍ പ്രവര്‍ത്തിക്കുന്നു. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തന ഫലമായി ഉണ്ടായിട്ടുള്ള സാമൂഹിക നേട്ടങ്ങളും പരിസ്ഥിതിയിലുണ്ടായ പ്രതിഫലനവും എടുത്തു പറയേണ്ട സവിശേഷതയാണ്.

Also Read: തമിഴ്നാടിന് മുന്നേ കേരളത്തിൽ ലിയോ എത്തും; കേരളത്തിലെ വിജയ് ആരാധകർ സന്തോഷത്തിൽ

ജലാശയങ്ങളിലും തെരുവോരങ്ങളിലും വലിച്ചെറിയപ്പെടുന്നതും പാരിസ്ഥിതിക മാലിന്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുമായ മാലിന്യങ്ങളെ ശേഖരിക്കുകയും സംസ്‌ക്കരിക്കുകയും ചെയ്യുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച് വലിയൊരു സാമൂഹിക മുന്നേറ്റം നടത്തുകയാണ് ഈ പെണ്‍കൂട്ടായ്മ. ഹരിതകര്‍മ സേനകള്‍ മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11,000 മെട്രിക് ടണ്‍ തരംതിരിച്ച പ്‌ളാസ്റ്റിക്കും 51,000 മെട്രിക് ടണ്‍ മറ്റ് അജൈവ പാഴ് വസ്തുക്കളും ശേഖരിച്ച് ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയിട്ടുണ്ട്.

വെള്ളം, വൃത്തി, വിളവ് എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തനം നടത്തി വരുന്ന ഹരിത കേരളം മിഷന്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന ശുചിത്വ മിഷന്‍, ദാരിദ്ര്യ ലഘൂകരണവും സ്ത്രീശാക്തീകരണവും മുഖ്യ വിഷയമായി ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌ക്കരണം ഉറപ്പു വരുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന ക്ലീന്‍ കേരള കമ്പനി, ഉറവിട മാലിന്യസംസ്‌ക്കരണ ഉപാധികള്‍ നിര്‍മിക്കുന്നതിന് സഹായകമാകുന്ന തൊഴിലുറപ്പ് മിഷന്‍, റെഗുലേറ്ററി അതോറിറ്റിയായ കേരള സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സംയോജിത സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഹരിതകര്‍മസേനകള്‍ പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News