വിഷ മദ്യദുരന്തം: ഹരിയാനയിൽ മരണം 19 ആയി

ഹരിയാനയിലെ യമുനാ നഗറിൽ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ മക്കളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യവിൽപ്പനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസിന്റെ നടപടി.

Also read:ഫഹദ് ഫാസിൽ വിദേശ പഠനം പൂർത്തിയാക്കിയില്ലേ? ചർച്ചയായി നസ്രിയ പങ്കുവെച്ച ചിത്രം

യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമത്തിലും അംബാല ജില്ലയിലുമാണ് മരണങ്ങൾ ഉണ്ടായിരിക്കുന്നത്. മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ വിഷമദ്യ ദുരന്തത്തിൽ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സമാന സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മദ്യദുരന്തം തടയുന്നതിൽ ഹരിയാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

Also read:ബീഫ് ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കു; ചൂട് ചോറിനൊപ്പം വേറെ ഒന്നും വേണ്ട

സംഭവത്തിൽ ഇതുവരെ ഏഴ് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മദ്യവിൽപ്പനക്കാർക്കെതിരെ തുറന്ന് പറയാൻ ഗ്രാമവാസികൾക്ക് ഭയമാണെന്നും റെയ്ഡ് പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വ്യാജ മദ്യം തയ്യാറാക്കാന്‍ ഉപയോഗിച്ച 14 ഡ്രമ്മുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News