കരുവന്നൂര്‍ ബാങ്ക് കേസ്; ഇഡിക്കെതിരെ ഹര്‍ജി

കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇഡിക്കെതിരെ തൃശൂര്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് ഹര്‍ജി നല്‍കി. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. റിമാന്‍ഡില്‍ കഴിയുന്ന അരവിന്ദാക്ഷനെതിരെ ഇഡി അവാസ്തവും പ്രചരിപ്പിച്ചെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കരുവന്നൂര്‍ കേസില്‍ തൃശൂര്‍ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കാണ് ഇഡിക്കെതിരെ ഹര്‍ജിയുമായി എറണാകുളം പിഎംഎല്‍എ കോടതിയെ സമീപിച്ചത്. നിലവില്‍ ഇഡി, ബാങ്കിനെതെതിരെ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിച്ചത്. ഏതു ഘട്ടത്തിലും ബാങ്ക് അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

Also Read : സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണം: സുപ്രീംകോടതി വിധി നാളെ

എന്നിട്ടും തെറ്റായ വിവരങ്ങളാണ് ഇഡി മറ്റ് മാധ്യമങ്ങളിലടക്കം പങ്കുവെച്ചതെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിന്റെ പേരിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ബാങ്കിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മനപ്പൂര്‍വ്വമെന്നും ഹര്‍ജിയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കൂടാതെ ബാങ്ക് നല്‍കിയ വിവരങ്ങള്‍ തെറ്റെന്ന് എഴുതി നല്‍കാന്‍ സെക്രട്ടറിയെ നിര്‍ബന്ധിച്ചെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെ ബിനാമി ഇടപാടു നടന്നെന്നായിരുന്നു ഇഡി കോടതിയില്‍ നല്‍കിയത്.

Also Read : കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇതിനായി അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിന് സമാനമയ വ്യക്തിയുടെ പേരു വിവരങ്ങള്‍ ശേഖരിച്ചാണ് ഇഡി ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റദ്ധരിപ്പിച്ചത്. പിന്നീട് ഇഡി തന്നെ കഴിഞ്ഞദിവസം കോടതിയില്‍ തെറ്റു സമ്മതിച്ച് ഇതു തിരുത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News