മത്സരവിലക്ക് നേരിടേണ്ടി വരും; ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി ഐസിസി

മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾ. മാച്ച് ഫീയുടെ 75 ശതമാനം ഹര്‍മൻപ്രീതിന് പിഴ ചുമത്തിയിട്ടുണ്ട്. എന്നാലും പിഴ കൂടാതെ താരം മത്സരവിലക്കും നേരിടേണ്ടി വരും. രണ്ട് മത്സരങ്ങളിൽ നിന്ന് ഹർമൻപ്രീതിനെ സസ്പെൻഡ് ചെയ്യാനും ഐസിസി തീരുമാനമുണ്ട്. ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. ഹർമൻ പ്രീതിനു മേൽ ഐസിസി നാലു ഡീമെറിറ്റ് പോയിന്റുകൾ ചുമത്തിയിട്ടുമുണ്ട്.

ALSO READ: ‘ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഇന്ത്യയിൽ ധരിക്കാൻ പാടില്ല’ ;ഉർഫി ജാവേദിനെതിരെ കടുത്ത വിമർശനം; വീഡിയോ വൈറൽ

ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനമത്സരത്തിൽ പുറത്തായതിനു പിന്നാലെ ഹർമൻപ്രീത് കൗർ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ചിരുന്നു. മത്സരം നിയന്ത്രിക്കുകയായിരുന്ന അംപയർമാരോടും ഇന്ത്യൻ ക്യാപ്റ്റൻ തർക്കിച്ചു. മത്സരത്തിനു ശേഷം ഫോട്ടോ സെഷനിടെ ബംഗ്ലദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാൻ അംപയര്‍മാരെക്കൂടി വിളിക്കണമെന്ന് ഹർമൻപ്രീത് ആവശ്യപ്പെട്ടതും വിവാദത്തിലായി. മൂന്നാം ഏകദിനം സമനിലയിലാക്കിയത് അംപയർമാരാണെന്നും അവരും ബംഗ്ലദേശ് താരങ്ങളുടെ കൂടെ നിൽക്കേണ്ടവരാണെന്നും ഹർമൻപ്രീത് പറഞ്ഞതായാണു വിവരം. ഇതിനു പിന്നാലെ ഫോട്ടോയെടുക്കാതെ ബംഗ്ലദേശ് ടീം ഇറങ്ങിപ്പോയിരുന്നു.

ALSO READ: 808 ആടുകളെ നിരത്തി മെസ്സിയുടെ മുഖം സൃഷ്ടിച്ച് ഗോൾ ആഘോഷമാക്കി ലെയ്സ്

ഇന്ത്യയുടെ അടുത്ത രാജ്യാന്തര മത്സരങ്ങളിൽ ശിക്ഷ ബാധകമായാൽ ഏഷ്യന്‍ ഗെയിംസിലെ രണ്ട് കളികളിൽ ഹർമന്‍പ്രീതിനു പങ്കെടുക്കാനാകില്ല. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയിരുന്നു. റാങ്കിങ്ങിലെ ആദ്യ നാലു ടീമുകൾക്കാണ് ക്വാർട്ടർ ഫൈനൽ യോഗ്യതയുള്ളത്. ക്വാർട്ടർ പോരാട്ടവും, സെമിയിലെത്തിയാൽ ആ കളിയും ഇന്ത്യൻ ക്യാപ്റ്റനു നഷ്‍ടമാകും.
അങ്ങനെയെങ്കിൽ ഹർമൻപ്രീതിന് പകരം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയായിരിക്കും ഈ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News