വനിതാ ടി20 ലോകകപ്പിലെ തോൽവി; ഹർമൻപ്രീത് കൗറിന് ക്യാപ്റ്റൻസി നഷ്ടമായേക്കും?

HARMANPREET KAUR

വനിതാ ടി20 ലോകകപ്പില്‍ സെമിയിലെത്തുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് നേരെ സോഷ്യൽ മീഡിയയിലൂടെ അടക്കം നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്. ഇപ്പോഴിതാ ഹർമൻപ്രീതിന് ക്യാപ്റ്റൻസി സ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ; ഇനിയെല്ലാം ടുച്ചൽ പറയുംപോലെ! ഇംഗ്ലണ്ട് ഫുട്‍ബോൾ ടീമിന് പുതിയ പരിശീലകൻ

ടീമിന് പുത്തിയ ക്യാപ്റ്റനെ അവശ്യമുണ്ടോ എന്നറിയാൻ ബിസിസിഐ കോച്ച് അമോല്‍ മജൂംദാറുമായും സെലക്ഷന്‍ കമ്മിറ്റിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഹര്‍മന്‍പ്രീതിനെ ടീമില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജെമീമ റോഡ്രിഗസിനെപ്പോലുള്ള യുവതാരങ്ങളിലൊരാളെ ക്യാപ്റ്റനാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലേക്ക് ബിസിസിഐ കടന്നേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

ALSO READ; ഇനി ഞാൻ പഠിപ്പിക്കാം! പരാസ് മാംബ്ര മുംബൈ ഇന്ത്യൻസിന്റെ പുതിയ ബൗളിംഗ് കോച്ച്

ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ മിതാലി രാജടക്കം ഹർമനെതിരെ പരസ്യമായി ആഞ്ഞടിച്ചിരുന്നു. ക്യാപ്റ്റനെ മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യാന്‍ പറ്റിയ സമയം ഇതാണെനന്നായിരുന്നു മിതാലിയുടെ പ്രതികരണം. ഹര്‍മന്‍പ്രീതിന്‍റെ ക്യാപ്റ്റൻസിക്കെിരെ മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ മിതാലി രാജും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വൈകുംതോറും അടുത്ത ലോകകപ്പ് ഇങ്ങ് അടുത്തെത്തുമെന്നും മിതാലി രാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News