സ്റ്റമ്പിങ് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റു; വിജയത്തിന് തൊട്ടുമുമ്പ് കണ്ണീരോടെ മൈതാനം വിട്ടു, നൊമ്പരമായി ഹര്‍മന്‍പ്രീത്

Harmanpreeth-kaur

വനിതാ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ വിജയത്തിന് തൊട്ടുമുമ്പ് പരുക്കേറ്റ് മൈതാനം വിടേണ്ടിവന്ന ഹര്‍മന്‍പ്രീത് നൊമ്പരക്കാഴ്ചയായി. സ്റ്റമ്പിങില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലതെറ്റി വീണ ഹര്‍മന്‍പ്രീതിന്റെ കഴുത്തിനാണ് പരുക്കേറ്റത്. കണ്ണീരോടെയാണ് അവര്‍ മൈതാനം വിട്ടത്.

Also Read: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ; ജയം ആറ് വിക്കറ്റിന്

തുടര്‍ച്ചയായി രണ്ട് ബോളില്‍ റണ്‍സ് എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഹര്‍മന്‍പ്രീത് ക്രീസില്‍ നിന്ന് ഇറങ്ങി സിംഗിള്‍ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതും മിസ്സായി. തുടര്‍ന്ന് സ്റ്റമ്പിങ് ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ നിലതെറ്റി.

പാക് വിക്കറ്റ് കീപ്പര്‍ക്കാകട്ടെ സ്റ്റമ്പ് ചെയ്യാനും സാധിച്ചില്ല. കൂടുതല്‍ റിസ്‌ക് എടുക്കാതെ റിട്ടയേര്‍ഡ് ഹര്‍ട്ട് നടത്താനായിരുന്നു ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീതിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News