ഇത്തവണത്തെ ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി പിറന്നു

ഐപിഎല്‍ പതിനാറാം സീസണില്‍ ആദ്യ സെഞ്ച്വറി സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് ബ്രൂക്ക് സെഞ്ചുറി നേടിയത്. ബ്രൂക്കിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയാണിത്.

കഴിഞ്ഞ 4മാസത്തിനിടയില്‍ ബ്രൂക്ക് നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. ബാക്കിയുള്ള നാല് സെഞ്ചുറികളും താരം ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി ടെസ്റ്റ് മത്സരങ്ങളിലാണ് അടിച്ച് കൂട്ടിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ ബ്രൂക്ക് പുറത്താവാതെ 55 പന്തുകളില്‍ നിന്ന് 100 റണ്‍സ് നേടി. 12 ഫോറും മൂന്ന് സിക്സുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ബ്രൂക്കിന്റെ വെടിക്കെട്ടിന്റെ മികവില്‍ ഹൈദരാബാദ് കൊല്‍ക്കത്തക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News