ഹർഷൻ ഇനി ആരുടെയും സഹായമില്ലാതെ നടക്കും

വളർച്ചാവികാസത്തിൽ സാരമായ പ്രശ്നങ്ങൾ ഉള്ള കുട്ടിയായിരുന്നു ഹർഷൻ. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഹർഷന്‍റെ കുടുംബത്തിന് കുട്ടിയുടെ വളർച്ചാവികാസവുമായി ബന്ധപ്പെട്ട് അവനെ മുന്നോട്ട് നയിക്കാനുള്ള ധാരണയോ സാമ്പത്തിക സ്ഥിതിയോ ഉണ്ടായിരുന്നില്ല. എന്നാൽ കൈകാലുകാലുകൾ നിലത്തുകുത്തി മാത്രം നടക്കുമായിരുന്ന ഹർഷന്‍റെ ഇപ്പോഴത്തെ മാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതാണ് . സ്വന്തമായി നടക്കുന്ന തങ്ങളുടെ കുഞ്ഞിനെ കാണുമ്പോൾ മനസ് നിറഞ്ഞ സന്തോഷത്തിലാണ് ഹര്ഷന്റെ രക്ഷകർത്താക്കൾ.

also read :കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ ചെരുപ്പുകൊണ്ടടിച്ച് യുവതി

കോഴിക്കോട് കുണ്ടായിത്തോട് കൊളത്തറയിലെ നാലു വയസുകാരൻ ഹർഷൻ ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്പെഷ്യൽ അങ്കണവാടി പദ്ധതിയിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ശിൽപ്പയുടെ അടുത്തെത്തുന്നത്. ഹര്ഷന്റെ അന്നത്തെ ശാരീരികാവസ്ഥ ഏറെ വേദന തരുന്നതായിരുന്നു. എന്നാൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ ശിൽപ്പയുടെ പരമാവധി പരിശീലനവും മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയു ഹര്ഷന്റെ ഈ മാറ്റത്തിന് പിന്നിൽ. ഇവ രണ്ടും ചേർന്ന് ഇന്ന് ഹർഷൻ സ്വയം നടക്കാനുള്ള പ്രാപ്തിയിലേക്ക് എത്തിയിരിക്കുന്നു.

ഹർഷന്റെ ഈ മാറ്റം ഏറ്റവും അഭിമാനവും അങ്ങേയറ്റം സന്തോഷവും തോന്നുവെന്നും കൂട്ടായ പ്രയത്നത്തിന്റെ, ത്യാഗപൂർണ്ണമായ സമർപ്പണത്തിന്റെ, ഏറ്റവും മധുരിക്കുന്ന ഫലമാണ് കുഞ്ഞിക്കാലടിവെക്കുന്ന ഹർഷനെന്നും മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കുട്ടികളിലെ വളർച്ചാവികാസ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുകയും അനുയോജ്യമായ പരിചരണങ്ങൾ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതിൽ പ്രാധാന്യമുള്ള ഒന്നാണ് കേരള സാമൂഹ്യസുരക്ഷാമിഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി മേഖലയിൽ നടപ്പാക്കി വരുന്ന എസ് ഐ ഡി പദ്ധതി.

എസ് ഐ ഡി പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച സ്പെഷ്യൽ അങ്കണവാടി പദ്ധതിയിൽ 25 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുണ്ട്.
75 അങ്കണവാടികളിലായി ഇതുവരെ ആകെ 2,234 കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു. അവരിൽ 1,141 കുട്ടികളെ ജനറൽ സ്കൂളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഇപ്പോൾ ജില്ലയിൽ 876 കുട്ടികൾക്ക് വകുപ്പ് പരിശീലനം നൽകിവരുന്നുണ്ട്.

also read :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News