പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; സമരം അവസാനിപ്പിച്ച് ഹർഷിന

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം അവസാനിപ്പിച്ച് ഹർഷിന. വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളേജിൽ നിന്നാണ് എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്.

ALSO READ:ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യം; ആദിത്യ എൽ 1 വിക്ഷേപിച്ചു

104 ദിവസമാണ് ഹർഷിന സമരം നടത്തിയത് . സമിതി പിരിച്ചു വിടില്ല. പൂർണ്ണമായി നീതി ലഭിക്കും വരെ ശക്തമായ പോരാട്ടം തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് നന്ദി എന്നും ഹർഷിന പറഞ്ഞു. ഹർഷിനക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും ഹർഷിനക്ക് നീതി ലഭിക്കാൻ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

ALSO READ:പുതുപ്പള്ളിയിൽ 53 വർഷത്തെ ചരിത്രം തിരുത്തും; എൽ ഡി എഫ് ബഹുദൂരം മുന്നോട്ട് പോയി; എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News