കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തിയ പൊലീസിനോട് നന്ദിയുണ്ടെന്ന് ഹര്‍ഷിന. സമരം ചെയ്തത് ഡോക്ടര്‍മാര്‍ക്കെതിരെയോ നഴ്സുമാര്‍ക്കെതിരെയോ അല്ല. തെറ്റു ചെയ്യുന്നവര്‍ ശിക്ഷയ്ക്ക് അര്‍ഹരാണ്. മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നും ഹര്‍ഷിന പറഞ്ഞു.
also read- ‘ഇടതുപക്ഷവുമായി സഖ്യം തുടരും; ബിജെപിയെ പരാജയപ്പെടുത്തുക പ്രധാന ലക്ഷ്യം’: എം കെ സ്റ്റാലിന്‍
നമ്മുടെ പ്രശ്നം സത്യസന്ധമാണെന്ന് ആദ്യം മുതലേ പറയുന്നുണ്ട്. അത് സമൂഹം അംഗീകരിക്കുന്ന തരത്തിലേക്ക് എത്തിച്ചതിന് പൊലീസിനോട് നന്ദിയുണ്ട്. നീതി പുലരണം. അര്‍ഹമായ നീതി നടപ്പിലാക്കിയേ പറ്റൂ എന്നും ഹര്‍ഷിന പറഞ്ഞു.
ഇത് മനുഷ്യത്വത്തിന്റെ കാര്യമാണ്. നമ്മള്‍ സമരം ചെയ്തത് ഡോക്ടര്‍മാര്‍ക്കെതിരെയോ നഴ്സുമാര്‍ക്കെതിരെയോ അല്ല. ഇത് വലിയൊരു തെറ്റാണ്. ആ തെറ്റ് എന്നോ പരിഹരിക്കാമായിരുന്നു. അവര്‍ മനപൂര്‍വം ചെയ്തതാണെന്ന് ഒരിക്കലും പറയുന്നില്ലെന്നും ഹര്‍ഷിന പറഞ്ഞു.
also read- വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; നടപടികളുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം
ഇത്രയും വലിയ മെഡിക്കല്‍ അശ്രദ്ധ സംഭവിച്ചിട്ട് അതിനൊരു പരിഹാരം കണ്ടില്ല. ഒരു വര്‍ഷത്തോളമായി ഞാനിതിന്റെ പിറകിലാണ്. അഞ്ച് വര്‍ഷത്തോളം അനുഭവിച്ച വേദനകളും മാനസിക പ്രയാസങ്ങളും ദുരിതങ്ങളുമൊക്കെ നമ്മള്‍ പറഞ്ഞുകഴിഞ്ഞു. എന്നോ ഒരു പരിഹാരം കാണാമായിരുന്നിട്ടും നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here