അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക് വരേണ്ട, മുതലമടയിൽ ഇന്ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിൽ ജനകീയ പ്രതിഷേധം കടുക്കുന്നു. മുതലമട പഞ്ചായത്തിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കും. പഞ്ചായത്ത് നേതൃത്വം കൊടുക്കുന്ന സർവകക്ഷി സംഘമാണ് മുതലമട പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അരികൊമ്പനെ പാലക്കാട് പറമ്പിക്കുളത്ത് എത്തിക്കുന്നതിന് എതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതലമടയിൽ മാർച്ചും ധർണ്ണയും നടന്നിരുന്നു. പറമ്പിക്കുളത്തെ ഡിഎഫ്ഒ ഓഫീസും നാട്ടുകാർ ഉപരോധിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പുനപരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ റിവ്യൂ ഹർജി ബുധനാഴ്ച പരിഗണിയ്ക്കും.

അതേസമയം, സൂര്യനെല്ലി ആദിവാസി കോളനിയിൽ അരികൊമ്പൻ വീണ്ടും വീട് ആക്രമിച്ചു. വീടിന്റെ അടുക്കളയും മുൻവശവുമാണ് ആന തകർത്തത്. കോളനി നിവാസിയായ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്. അക്രമണസമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News