ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു

harvey-weinstein

ബലാത്സംഗക്കുറ്റത്തിൽ ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ക്യാൻസർ സ്ഥിരീകരിച്ചു. മജ്ജയ്ക്കാണ് ക്യാൻസർ ബാധിച്ചത്. 72കാരനായ വെയ്ൻസ്റ്റൈന് വിട്ടുമാറാത്ത മൈലോയ്ഡ് ലുക്കീമിയ ഉണ്ടെന്നും ന്യൂയോർക്ക് ജയിലിൽ ചികിത്സയിലാണെന്നും എൻബിസി ന്യൂസും എബിസി ന്യൂസും റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബറിൽ കുറഞ്ഞ സമയത്തേക്ക് കോടതിയിൽ ഹാജരായപ്പോൾ വിളറിയും അവശതയോടെയുമാണ് അദ്ദേഹം കാണപ്പെട്ടത്. കഴിഞ്ഞ മാസം അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് 16 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് വെയ്ൻസ്റ്റീൻ.

Read Also: യുഎസ് റാപ്പര്‍ സീന്‍ ഡിഡ്ഡിക്കെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും

2020-ൽ ന്യൂയോർക്കിൽ നടിയെ ബലാത്സംഗം ചെയ്തതിനും പ്രൊഡക്ഷൻ അസിസ്റ്റൻ്റിനോട് ലൈംഗികാതിക്രമം നടത്തിയതിനും അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. ആ കേസിൽ 23 വർഷത്തെ തടവിനാണ് ശിക്ഷിക്കപ്പെട്ടത്. ഈ വിധിക്ക് പിന്നീട് സ്റ്റേ ലഭിച്ചു.

ഓസ്കാർ ജേതാവായ വെയ്ൻസ്റ്റെയ്‌നെതിരെയുള്ള ആരോപണങ്ങളാണ് 2017-ൽ മീടൂ പ്രസ്ഥാനം ആരംഭിക്കാൻ സഹായിച്ചത്. പ്രമുഖ അഭിനേതാക്കളായ ആഞ്ജലീന ജോളി, ഗ്വിനെത്ത് പാൽട്രോ, ആഷ്‌ലി ജൂഡ് എന്നിവരുൾപ്പെടെ 80-ലധികം സ്ത്രീകൾ പീഡനം, ലൈംഗികാതിക്രമം, ബലാത്സംഗം എന്നിവ ആരോപിച്ച് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News