വായു മലിനമായാൽ പിന്നെന്ത് കാര്യം! ഹരിയാനയിൽ വൈക്കോൽ കത്തിച്ച 14 കർഷകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു

HARYANA

ഹരിയാനയിൽ വൈക്കോൽ കത്തിച്ച കർഷർ അറസ്റ്റിൽ. വൈക്കോൽ കത്തിച്ചതിനെ തുടർന്നുണ്ടായ പുക പ്രദേശത്തും ദില്ലിയിലും അടക്കം വലിയ രീതിയിൽ വായു മലിനീകരണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. പതിനാല് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഹരിയാനയിലെയും പഞ്ചാബിലെയും വൈക്കോൽ കത്തിക്കുന്നത് ഡൽഹിയിലെ മലിനീകരണത്തിൻ്റെ തോത് വർധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. വിളവെടുപ്പിന് ശേഷമുള്ള ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇത് രൂക്ഷമാകുന്നത്.

ALSO READ; ഇതൊക്കെ എങ്ങനെ പുറത്തേക്ക് പോയി! ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ ബൈഡന് അതൃപ്തി

വൈക്കോൽ കത്തിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാത്തതിൽ പഞ്ചാബ്, ഹരിയാന സർക്കാരുകളെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.വിശദീകരണത്തിനായി ഒക്ടോബർ 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News