ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലം. പാര്‍ട്ടി എംഎല്‍എമാരില്‍ ജനങ്ങള്‍ കടുത്ത അതൃപ്തരാണെന്നും സര്‍വേ ഫലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ദേശീയ മാധ്യമം നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അടുത്ത തവണ അധികാരത്തിലെത്തണമെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ALSO READ: വാക്‌സിനുകള്‍ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഉടനുണ്ടായേക്കും
ഹരിയാന സര്‍ക്കാരിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ വെറും 27% പേര്‍ മാത്രമാണ് തൃപ്തരെന്നാണ് മറ്റൊരു സര്‍വേ ഫലവും വ്യക്തമാക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത് മുപ്പത് ശതമാനം പേരും ബിജെപി എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല.
ALSO READ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തി
ബിജെപിയോടുള്ള ഹരിയാനയിലെ വോട്ടര്‍മാരുടെ നീരസം അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ വെറും അഞ്ച് സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. 2019ല്‍ നേടിയതില്‍ നിന്നും അഞ്ച് സീറ്റാണ് ഇത്തവണ ബിജെപിയ്ക്ക നഷ്ടമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here